ബുദ്ധന്റെ ചിരിയും ജീ ആറും
ബുദ്ധന്റെ ചിരിയും ജീ ആറും
ബുദ്ധന്റെ ചിരിയാൽ മനസ്സിൽ ശാന്തത പകരുന്നു
ചിത്രത്തിലെ മൗനം കാലത്തെ നിശ്ചലമാക്കുന്നു
ജീ ആറിൽ ഒഴുകുന്ന ധ്യാനം ഉള്ളിൽ തെളിയുന്നു
നിശ്ശബ്ദത ജീവിതത്തിന് അർത്ഥം നൽകുന്നു
നിർവാണത്തിന്റെ ആത്മാവ് തേടി നിൽക്കുന്നു മനസ്സ്
ഭിത്തിച്ചിത്രത്തിനൊപ്പം ചേരുന്ന ധ്യാനനിമിഷങ്ങൾ
വാക്കുകളുടെ നികുമ്പലയിൽ നിന്നുയരുന്ന ശരങ്ങൾ
തൊടുക്കുവാൻ ഒരുങ്ങുമ്പോൾ മുന്നിലെ പടയൊരുക്കം
അവിടെ എത്തി
കാഴ്ചയുടെ ഭാരം മനസ്സിനെ കീഴടക്കുമ്പോൾ
ചിന്തകൾ മൗനത്തിലേക്ക് വഴിമാറുന്നു
വാക്കുകൾ പിന്മാറിയ നിമിഷത്തിൽ
തൂലിക സ്വയം വിശ്രമിച്ചു
ജീ ആർ കവിയൂർ
16 01 2026
(കാനഡ, ടൊറൻ്റോ)

Comments