ഗുൽമോഹർ
ഗുൽമോഹർ
പഴയ ഗുൽമോഹർ നിഴലിൽ
നാം കണ്ടുമുട്ടിയ ഓർമ്മകൾ ഉണർന്നു
കണ്ണീരിൽ ചിരി, ഹൃദയത്തിൽ സ്നേഹം
നാൾവെളിയിൽ പോലും മറക്കാനാവാതെ
പൂവിൻ ചുവപ്പ് ഹൃദയത്തിൻ നിറം പോലെ
മിഴികളിൽ തെളിഞ്ഞു, ഓർമ്മയായി
കാറ്റിൻ സ്പർശത്തിൽ ചലിച്ച് നിന്നു
പക്ഷികളുടെ സംഗീതം പോലെ പാട്ട് പാടുന്നു
ജീവിതത്തിന്റെ വഴികളിൽ നീയും ഞാനും
വർഷങ്ങൾ കടന്ന്, തിരിച്ചെത്തിയെങ്കിലും
നക്ഷത്രങ്ങളുടെ മൗനം കേട്ടു നിന്നു
ഓർമ്മകളുടെ കനിവ് വീണ്ടും വിരിഞ്ഞു
ജീ ആർ കവിയൂർ
14 01 2026
(കാനഡ, ടൊറൻ്റോ)
Comments