വിശ്വാസ സ്നേഹം (ഗസൽ)

വിശ്വാസ സ്നേഹം (ഗസൽ)

ഒരു അലഞ്ഞുതിരിയുന്നവനെപ്പോലെ മരുഭൂമിയിൽ ഞാൻ ചുറ്റി നിനക്കു വേണ്ടി
നിന്റെ സ്നേഹമെന്ന ഒറ്റ സത്യം കണ്ടെത്താൻ മാത്രം നിനക്കു വേണ്ടി(X2)

എത്തിപ്പിടിച്ച ലക്ഷ്യങ്ങളെയെല്ലാം ഞാൻ വഴിയിൽ വെച്ചു കണ്ടറിഞ്ഞു
ഒരു നിമിഷം വിട്ടുപോയത് നിന്നെ മാത്രം കാണാൻ നിനക്കു വേണ്ടി(X2)

വേദനകളെല്ലാം ഹൃദയത്തിൽ ഞാൻ ചേർത്ത് സൂക്ഷിച്ചു
നിന്റെ പുഞ്ചിരിയിൽ ഒരു ആശ്വാസം ലഭിക്കാൻ നിനക്കു വേണ്ടി(X2)

രാത്രികൾ എന്റെ ഉറക്കവുമായി ബന്ധം മുറിഞ്ഞപ്പോൾ
ഓർമ്മകളോട് ഞാൻ ഉണർന്നിരുന്നതെല്ലാം നിനക്കു വേണ്ടി(X2)

നീ ഇല്ലെങ്കിലും ഉള്ളിൽ ഒരു വിശ്വാസം നിലനിൽക്കുന്നു
ഹൃദയം ഓരോ നിമിഷവും പ്രാർത്ഥിച്ചിരുന്നത് നിനക്കു വേണ്ടി(X2)

ദൈവത്തോട് ഞാൻ ഒരിക്കലും വിലപേശിയിട്ടില്ല
സ്നേഹത്തിന് മുന്നിൽ തല കുനിച്ചതെല്ലാം നിനക്കു വേണ്ടി(X2)

ലോകം പഠിപ്പിച്ച ബുദ്ധിയെ ഞാൻ ഉപേക്ഷിച്ചു
ഒരു ചെറിയ ഭ്രാന്തിനായി തേടിയതെല്ലാം നിനക്കു വേണ്ടി(X2)

“ജി ആർ” എന്ന പേരുപോലും ഇപ്പോൾ അന്യമായി തോന്നുന്നു
എന്നോട് ആളുകൾ ചോദിക്കുന്നത് നിൻ്റെ പേരു അറിയാൻ വേണ്ടി(X2)


ജീ ആർ കവിയൂർ 
14 01 2026
(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “