നഗ്നത
നഗ്നത
വസ്ത്രം ഇല്ലായ്മ മാത്രമല്ല നഗ്നത
മറയ്ക്കാൻ ഒന്നുമില്ലാത്ത അവസ്ഥയാണ്
ദാരിദ്ര്യത്തിന്റെ മുന്നിൽ ശരീരം തുറന്നുനിൽക്കുന്നു
മാനം പോലും സഹായിക്കാനാവാതെ മാറുന്നു
കണ്ണുകളിൽ നാണം നിറയുന്നു
തണുപ്പിൽ കൈകൾ സ്വയം ചുറ്റിപ്പിടിക്കുന്നു
വാക്കുകൾ പറയാൻ മടിക്കുന്നു
നോട്ടങ്ങൾ ഹൃദയം തുളയ്ക്കുന്നു
നഗ്ന സത്യം ചിലർക്കു ചിലപ്പോൾ ഇഷ്ടമാകില്ല
സമൂഹം തിരിഞ്ഞുനോക്കുന്നു
കരുണ മൗനമായി നിൽക്കുന്നു
അവൻ ഉള്ളിൽ നിന്ന് പൊട്ടിത്തെറിക്കുന്നു
ജീ ആർ കവിയൂർ
08 01 2025
( കാനഡ , ടൊറൻ്റോ)
Comments