ജന്മദേശം

ജന്മദേശം

ജന്മദേശത്തിന്റെ മേഘങ്ങൾ തഴുകുന്ന ഓർമ്മകൾ  
മണ്ണിലെ സുഗന്ധം കാലത്തെ വിളിക്കുന്നു  
പാതകൾ ചുറ്റി യാത്രകളുടെ കഥകൾ  
നിശബ്ദമായ മൃദുലതയാർന്ന സുവിശേഷം പകരുന്നു  

കാടുകളും കാറ്റും പഴമയുടെ സംഗീതം  
കല്ലറകളിൽ പടരുന്ന നിഴൽ  
പുഴകളുടെ കളകളുടെ ഗാനം കാതിൽ മുഴങ്ങുന്നു  
സമയത്തിന്റെ ചിറകുകളിൽ ചിന്തകൾ ഉയർന്നു പറക്കുന്നു  

പുൽമേടുകളുടെ സ്പർശം കുളിർ പകരുന്നു  
ആകാശത്തിന്റെ വെളിച്ചം മെല്ലെ തഴുകുമ്പോൾ  
കൃഷിക്കാർ താളത്തിൽ പാടി ജോലികൾ തുടരുന്നു  
ജീവിതത്തിന്റെ സ്വരങ്ങൾ മനസ്സിൽ നിറഞ്ഞു

ജീ ആർ കവിയൂർ 
09 01 2025
( കാനഡ , ടൊറൻ്റോ)


Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “