കുറും കവിതകൾ 812 ( ഹൈക്കു ശ്രമം)
കുറും കവിതകൾ 812
( ഹൈക്കു ശ്രമം)
1. പുലരി വെളിച്ചം
മഞ്ഞ് തണലിൽ പാടുന്നു
പക്ഷികൾ ഉറങ്ങി
2. നിലാവിൻ വരവ്
തണുത്ത മഴത്തുള്ളികൾ
മണ്ണിൻ സുഗന്ധമെങ്ങും
3. കാറ്റ് വീശി പോയി
മേഘമകറ്റി മഴവില്ലനെ
ഹൃദയം സങ്കടം
4. പൂക്കൾ വിരിഞ്ഞു
തുമ്പികൾ ചിരിച്ചോടുന്നു
വനമധുരം
5. പാതിരാവ് ചിരിക്കുന്നു
നക്ഷത്രങ്ങൾ മിന്നിതെളിഞ്ഞു
സ്വപ്നം തഴുകി
6. കടൽ തിരമാല
നിശബ്ദ മുയർന്നു
കരയാകെ ഉണർന്നു
7. മരചില്ലയിൽ കാറ്റ്
പറവകൾ കൂട്ടായ് കരഞ്ഞു
വേദന മറഞ്ഞു
8. മഴയെത്തി പാടുന്നു
കിളികളുടെ ഗാനം കേട്ട്
ഗ്രാമം ഉണർന്നു നിന്നു
9. കായൽ നീലയായ്
പൂമലർ വീണൊരുങ്ങി
മനസ്സിൽ ശാന്തി
10. കാലം മാറുന്നു
കിളികൾ പാടുന്നു
വിസ്മയം നിറയുന്നു
ജീ ആർ കവിയൂർ
22 01 2026
( കാനഡ, ടൊറൻ്റോ)

Comments