നിറമാറ്റം
നിറമാറ്റം
പച്ച വിരിച്ച മലയും താഴ്‌വാരങ്ങളും
പൂക്കളുടെ ഗന്ധം കാലത്തെ വിളിച്ചോതുന്നു
മൃദുലമായ കാറ്റ് മൂളി അകന്നപ്പോൾ
മഴവില്ലിൻ മനോഹര തിളക്കം
മാറുന്ന സായാഹ്നത്തിന്റെ രൂപങ്ങൾ
വാനത്ത് വെളിച്ചം സുഖം പകരുന്നു
വൃക്ഷങ്ങളിൽ ശിശിര കണങ്ങൾ മിന്നി
നിശബ്ദമായ ദൃശ്യങ്ങൾ മനസ്സിൽ നിറഞ്ഞു
ഉഷസ്സിന്റെ തിരശീലയിൽ വർണ്ണവ്യത്യാസം
ജാലകം തുറക്കുന്നു ദൃശ്യ ചാരുത
പാതിരാവിന്റെ മിഴികളിൽ മറഞ്ഞ
സ്വപ്നങ്ങൾ തണലായി എത്തുന്നു
ജീ ആർ കവിയൂർ
09 01 2025
( കാനഡ , ടൊറൻ്റോ)
Comments