ഗ്രന്ഥശാലയുടെ ജ്വാലയായ പി. എൻ. പണിക്കർ
ഗ്രന്ഥശാല ഗ്രന്ഥശാലയുടെ ജ്വാലയായ പി. എൻ. പണിക്കർ ഗ്രന്ഥശാലയുടെ ജ്വാലയായി ജനതയുടെ പാത തെളിച്ചവൻ, വായനയുടെ വെളിച്ചം മനസ്സുകളിൽ വിതറിയ മഹാനായകൻ. പുസ്തകത്തിൽ നിറച്ച് അറിവിന്റെ അമൃതം, ഗ്രാമത്തിലേക്ക് പടർന്ന ജ്ഞാനത്തിന്റെ സന്ധ്യ. "വായിച്ചാൽ വിജയം" എന്ന തെളിഞ്ഞ സന്ദേശം, ജനമനസ്സിൽ പ്രതീക്ഷയുടെ തീരമാകെ പടർന്ന്. അവൻ തേടിയത് കല്ലായിരുന്നെങ്കിൽ, അത് അറിവ് നിറഞ്ഞ ദീപമായി മാറിയിരുന്നു. വായനയിലൂടെ ഉണർത്തിയ മറ്റൊരു വിപ്ലവം. അക്ഷരങ്ങൾക്ക് ആത്മാവ് നൽകിയ പുനരാക്രമണം. പി. എൻ. പണിക്കർ — പേരിനപ്പുറം ഒരു പ്രചോദനം, ഗ്രന്ഥശാലയുടെ ജ്വാലയും ജ്ഞാനതീജ്വാലയും! ജീ ആർ കവിയൂർ 30 06 2025