കുറിക്കട്ടെ വീണ്ടും

കുറിക്കട്ടെ വീണ്ടും 

ഒരു വേള നീയെന്നരികിൽ ഉണ്ടെങ്കിൽ 
ഓണവും വിഷുവുമെന്നും വസന്ത 
ഹേമന്തങ്ങൾ  തീർക്കുമല്ലോ 
നിനക്കായി മൂളാമൊരു പാട്ടിന്റെ പല്ലവി 
ആരും ഇതുവരെ പാടാത്ത ഗാനമാവട്ടെ 

രാഗമോ താളമോ ശ്രുതിയോ 
അറിയില്ലെങ്കിലും അറിവിന്റെ അങ്ങേത്തലക്കലൊപ്പം എത്തിടാൻ 
ആവോളമെന്നാൽ നിനക്കായ് 
ശ്രമിക്കാമല്ലോ എൻ  ഒമാലാളെ 

നിലാവ് പെയ്തിട്ടും രാക്കിളി പാടിയിട്ടും 
നിഴലായി നീയെൻ അരികിലെന്തെ
വരാതെ പോയത് ഒരു വാക്ക്
എന്തേ മിണ്ടാതെ പോയത് 
ഓർമ്മ താളിൽ കുറിക്കട്ടെ വീണ്ടും 

ജീ ആർ കവിയൂർ
08 03 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “