മറക്കാനായില്ലല്ലോ നിന്നെ
വെയിൽ ചാഞ്ഞ നേരം
വയൽവരമ്പിലൂടെ
നടക്കും നേരം കണ്ടു
കണ്ണിനൊരു ആനന്ദം
പുളിയിലകരയുള്ള പുടവ ചുറ്റി
തുള്ളി തുളുമ്പിയകന്നോരു
ചെമ്പനീർ പൂവിൻ വിതളുകളിൽ
പൂമ്പാറ്റ പോലെ പാറി മിഴികൾ
എത്ര പറഞ്ഞാലും തീരില്ല
എത്ര പാടിയാലും മതിവരില്ല
ഏഴ്ഴകുള്ള ചേല് കണ്ടു
എലുകകൾ താണ്ടിയിട്ടും
മറക്കാനായില്ലല്ലോ നിന്നെ
ജീ ആർ കവിയൂർ
03 03 2024
Comments