നീ മാത്രമെന്തെ വന്നില്ല സഖേ
നിന്നോർമ്മകളാലല്ലോ
ജീവിതത്തിന് അർത്ഥം
അകലളും തോറും
അടുക്കാൻ മോഹം
വിരഹമാർന്ന രാവുകൾ
ഗ്രീഷ്മമാർന്ന പകലുകൾ
വർഷത്തിൻ വരവിനായി
കാത്തിരുന്നു നിൻ കുളിരറിയാൻ
നിദ്രയില്ലാ നിമിഷങ്ങളിൽ
താരകങ്ങൾ കൺ തുറന്നു
നിലാവിൻ്റെ നിഴലിൽ
നീറും മനം തുടിച്ചു
പറയാൻ വാക്കുകൾ ഇല്ല
പറവകളും പറന്നകന്നു
അക്ഷരങ്ങളും പിണങ്ങി പിരിഞ്ഞു
നീ മാത്രമെന്തെ വന്നില്ല സഖേ
ജീ ആർ കവിയൂർ
09 03 2024
Comments