ഗസൽ വസന്തം .....

ഗസൽ വസന്തം .....

മിഴി രണ്ടും നിറഞ്ഞുവല്ലോ
മൊഴിയിലെന്തെ നോവിൻ്റെ
മധുരിമ നിറയുന്നുവല്ലോ 
മൂളുന്നുവല്ലോ മുളം കാടുകളും

മുഖത്ത് വിരിഞ്ഞുവല്ലോ
മുല്ലപ്പൂവിൻ്റെ ചാരുതയും
മണം പരത്തുന്നുവല്ലോ
മനസ്സിൻ്റെ താളുകളിൽ

മൈലാഞ്ചി ചന്തമുള്ള
മോഹത്തിൻ ഗീതങ്ങൾ
മണിയറയിലാകെ മുഴങ്ങി
മോഹബത്തിൻ ഇശലുകൾ

മണവാട്ടി നാണാത്താൽ
മറച്ചുവല്ലോ തട്ടത്തിൻ
മറയത്ത് നിന്നും കാന്തി 
മെഹഫിലിൽ മുഴങ്ങിയല്ലോ 
ഗസലിൻ വസന്തം .....

ജീ ആർ കവിയൂർ
28 03 2024


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “