ഉത്ര ശ്രീബലി
ഉത്ര ശ്രീബലി
രാവഞ്ഞു ആബാലവൃദ്ധജനം ഒത്തുകൂടി
ചെണ്ടയും മുറി ചെണ്ടയും മുഴക്കി
"അപ്പൂപ്പൻ കൊട്ടടക്ക
അമ്മൂമ്മ വിറ്റടയ്ക്ക് "
താളം മുഴക്കി ദിഗ് വലയം തുടങ്ങി
പിറ്റെ നാൾ സന്ധ്യക്ക്
അഞ്ചിശ്വരന്മാരു വന്നു
താലപ്പൊലി തെളിഞ്ഞു
മേള വാദ്യങ്ങൾ മുഴങ്ങി
ആഘോഷങ്ങൾ തുടങ്ങി
മനമാനന്ദത്തിൽ ലയിച്ചു
വടക്കേ നട തുറന്നു
വന്നിതു ദേവിമാർ മൂന്നും
ആലംതുരുത്തിയും
കാവിലെയും പടപ്പാട്ട്
അമ്മമാർവന്നു
ജീവിതയിലേറി വന്നു
തുള്ളിയാടി ഉത്സവം മുറുകി
അടുത്ത നാൾ ഉച്ചക്ക്
ഉത്ര ശ്രീബലി കണ്ടു
തൊഴുതു ഭക്തർ
ആറാട്ട് കഴിഞ്ഞുവന്ന് അമ്മമാർ
സോദരക്കയ്യിൽ നിന്നും
കാണിക്ക വാങ്ങി
ചേട്ടാ പോട്ടെ ചേട്ടപോട്ടെ
വാദ്യം മുഴങ്ങി
അമ്മമാർ മടങ്ങി
ജീ ആർ കവിയൂർ
24 03 2024
Comments