വരാതിരിക്കില്ല നീയും

വരാതിരിക്കില്ല നീയും 

മീനമാസ വേനലിൽ 
മേദിനിയിൽ ചൂടേറുമ്പോൾ 
മേലാകെ കുളിരു കോരി 
നിന്നോർമ്മകളാൽ പ്രിയനേ 

മാനസ്സരത്തിൽ നീ 
മഴനൂലായി പെയ്തിറങ്ങും 
കനവൊക്കെ നിനവായി മാറും 
വർണ്ണരാജികൾ വിരിയും 

മയൂരങ്ങൾ നടനമാടും
മാരിവില്ലിനൊപ്പം ശലഭം
ചിറകു വിടർത്തി പറക്കും
അരയന്നങ്ങൾ കൊക്കുരുമ്മും

വിടരും  പുഷ്പങ്ങളായിരം 
വരുമൊരു വസന്തം 
വിരഹ നയനങ്ങൾ തേടി 
വരാതിരിക്കില്ല നീയും 

ജീ ആർ കവിയൂർ
14 03 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “