ഓം നമഃ ശിവായ
ഓം നമഃ ശിവായ
ചന്ദ്രചൂഡ ശിവശങ്കര
പാർവതിപതേ പാഹിമാം
ഗംഗാധര ശാര്‍ദ്ദൂല ചർമധാരി
ത്രിശൂല ഢമരുക ധാരേ
നാഗഭൂഷണ നാഗജപതേ
ശ്മശാന വാസിനേ ഭസ്മധാരി
ഹിമാവൽ ശൃംഗത്തിലമരും
നന്ദി വാഹനാ മഹാദേവനെ
രുദ്രാക്ഷ കൃപയ്ക്കായ്
ശിവനാമം ഭജിക്കുന്നേൻ
നീലകണ്ഠ വിഷഹാരി
ശംഭോ മഹാദേവ
പാഹിമാം പാഹിമാം
ജീ ആർ കവിയൂർ
04 03 2024
Comments