കൊടുവിളയുടെ കിടാവിളക്കേ
ശ്രീചക്ര വാസിനി
ശ്രീയെഴും അംബികേ
കൊടുവിളയുടെ കിടാവിളക്കേ
കൊടിയ ദുഃഖങ്ങളകറ്റുവോളെ
കല്ലടയാറിൻ്റെ തീരത്ത്
കോടിയാട്ട് വാഴും ശിവപാർവതി
ക്ഷേത്ര സന്നിധിയിൽ വന്നു
തൊഴുതു നിൽക്കുമ്പോൾ
മനം കൈലാസത്തിലെന്ന പോലെ
ശ്രീചക്ര വാസിനി
ശ്രീയെഴും അംബികേ
കൊടുവിളയുടെ കിടാവിളക്കേ
കൊടിയ ദുഃഖങ്ങളകറ്റുവോളെ
ശ്രീചക്ര വാസിനി
ശ്രീയെഴും അംബികേ
കൊടുവിളയുടെ കിടാവിളക്കേ
കൊടിയ ദുഃഖങ്ങള കറ്റുവോളെ
കറുത്തവാവിനും വെളുത്തവാവിനും
ധനുമാസത്തിലെ തിരുവാതിര നാളുകളിലും
മാത്രമല്ലോ അമ്മേ നീ ഭക്തർക്കു
ദർശനം നൽകുന്നു
നിനക്കായ് ഭക്തർ കുങ്കുമാർച്ചനയും
മഞ്ഞൾ കൊണ്ട് അഭിഷേകവും
നടത്തി പോരുന്നു
ശ്രീചക്ര വാസിനി
ശ്രീയെഴും അംബികേ
കൊടുവിളയുടെ കിടാവിളക്കേ
കൊടിയ ദുഃഖങ്ങള കറ്റുവോളെ
കാർത്തായിനി കാത്തു
കൊള്ളണമെയമ്മെ
കദനങ്ങൾ കേട്ടറിഞ്ഞ്
കൈത്താങ്ങായി
ഓടിയെത്തുമൊരമ്മ
പരമേശ്വരിയാണെൻ അമ്മ
ശ്രീചക്ര വാസിനി
ശ്രീയെഴും അംബികേ
കൊടുവിളയുടെ കിടാവിളക്കേ
കൊടിയ ദുഃഖങ്ങള കറ്റുവോളെ
ജീ ആർ കവിയൂർ
12 03 2024
Comments