കർഷ ഉത്സവം
കർഷ ഉത്സവം
ഹലാധര മാനസം വിതുമ്പി
ഹൃദയ ധമിനികളിൽ അഗ്നി
ഹൈമവതിയെറെ കനിഞ്ഞു
ഹിമമുരുകി ധാരയായ് പതിച്ചു
ഹർഷാരവം മുഴങ്ങി എങ്ങും
ഹർഷ ബാഷ്പം നിറഞ്ഞൊഴുകി
വർഷ കന്യക നൃത്തമാടി
കർഷക മനസ്സുകളിൽ ആനന്ദം
താ ത്യ്യാത്തോം തകത്തിമി
താ ത്യ്യാത്തോം
തക തക താ ത്യ്യാത്തോം
നിലമൊരുങ്ങി കളമൊരുങ്ങി
നീലി പെണ്ണ് ഒരുങ്ങി
കൊയ്തു മെതിച്ചു
നിലയറകൾ നിറഞ്ഞു
താ ത്യ്യാത്തോം തകത്തിമി
താ ത്യ്യാത്തോം
തക തക താ ത്യ്യാത്തോം
ജീ ആർ കവിയൂർ
16 03 2024
Comments