ഹല്ലേലുയ്യ
കാൽവരിയിൽ ക്രൂശിതനെ
കൽപ്പനകൾ നൽകിയവനേ
കരുണാമയനേ കാവൽ വിളക്കേ
കർത്തനേ യേശു നാഥാ
പാപങ്ങളെല്ലാം
മർത്യ പാപങ്ങളെല്ലാം
സ്വയമെറ്റെടുത്തോനേ
അജപാലകനെ യേശുവേ
രാജാധിരാജനെ
രക്തത്തെ വീഞാക്കിയോനേ
അഞ്ച് അപ്പം കൊണ്ട്
അയ്യായിരത്തെ പോക്ഷിപ്പിച്ചവനെ
അശരണരുടെ ആശ്രിതനെ
ഹല്ലേലുയ്യ അല്ലേലുയ്യ ഹല്ലേലുയ്യ
ജി ആർ കവിയൂർ
20 03 2024
Comments