വരിക പ്രണയമേ

വരിക പ്രണയമേ 

കനവിലൊരു 
നിഴൽ നിലാവായി നീ 
ഗ്രീഷ്മം വസന്തത്തിലേക്ക് 
വരും മുൻപേ നിദ്ര വിട്ടന്നുവോ 

ഇനിയെത്ര നാളിനിയിത്
തുടരമീ സ്വപനായനങ്ങൾ
മോഹ ശലഭമായി പാറി പറക്കും
ഇനി വേണ്ടൊരു വാൽമീകം

മറനീക്കി വരിക ചാരത്ത്
മറക്കാനാവാത്ത അനുഭവമാകട്ടെ
സംഗമ സ്ഥാനമൊരുക്കുന്നു
ജന്മ ജന്മാന്തരങ്ങളായ് പ്രണയമേ

ജീ ആർ കവിയൂർ
27 03 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “