നീ കേൾക്കുന്നുവോ
നീയെൻ്റെ ഉള്ളിലെ
നിശ്വാസ ധാരയായ്
നിലക്കാത്ത ആശ്വാസമായ്
നിറഞ്ഞു ഒഴുകും
നീരുറവയായല്ലോ
നിശകളിലായ് കുളിർ പകരും
നിരാശയകറ്റും നിർമലമാം
നിലാവായായ് പെയ്തത്
നീറുമെൻ സായന്തനങ്ങളിൽ
നിഴലായി പിന്തുടരുന്നുവല്ലോ
നിണമണിഞ്ഞ കാൽപ്പാടുകൾ
നിന്നെ നിരന്തരമായ് പിന്തുടരുന്നു
നിർമണി മുത്തുക്കളാം പുഞ്ചിരിക്കായ്
നിർ നിമേഷനായ് കാത്തിരിക്കുന്നു
നിലക്കാത്തയീ ഗാനം നീ കേൾക്കുന്നുവോ
ജീ ആർ കവിയൂർ
15 03 2024
Comments