ആരുമറിയാതെ
ആരുമറിയാതെ
ആരുമറിയാതെ
ഉള്ളിലെ ഉള്ളിൽ
കാർമേഘം
തിങ്ങിനിറഞ്ഞു
കരിമഷി പടർന്നു
പെയ്തിറങ്ങി
അപ്പോഴും
ജാലക വെളിയിൽ
മഞ്ഞവെയിൽ
പെയ്യുന്നുണ്ടായിരുന്നു
നോവിന്റെ കല്ലും മുള്ളും ചവിട്ടുന്നുണ്ടായിരുന്നു
ജീവിതത്തിന്റെ യാത്ര
ആരൊക്കെയോ
നിറഭേദങ്ങൾ തേടി
ഗ്രീഷ്മ വിരഹമെന്നകലും
വർഷമേഘങ്ങൾ
എന്നുവരുമെന്നറിയില്ല
വസന്തത്തിന്റെ വരവിനായി
ഒരുങ്ങി ഞാനും എൻ്റെ
തൂലികയും കടലാസും
ജീ ആർ കവിയൂർ
21 03 2024
Comments