കേട്ടു മറന്ന ഗീതം
കേട്ടു മറന്ന ഗീതം
പാർവണ രജനിയിൽ
പവനന്റെ തലോടലാൽ
പാതിരാ മുല്ലപ്പൂവിൻ ഗന്ധം
പറയാനാവാത്തൊരാനന്ദം
പുലരുവോളം കേട്ടിരുന്നു
പുല്ലാംകുഴലിലുടെ ഒഴുകിയ
പല്ലവിയില്ലാത്ത പാട്ടിൻ്റെ
പാലാഴി തിരയിളക്കം
പാടാനറിയാത്ത മനസ്സിൽ
പഞ്ചമം മധുരം പകരുന്ന
പലവുരു കേട്ടു മറന്ന ഗീതം
പ്രണയാർദ്രമാർന്ന സംഗീതം
ജീ ആർ കവിയൂർ
21 03 2024
Comments