ആറ്റുകാൽ വാഴുമമ്മേ ശരണം

അമ്മേ ശരണം ദേവി ശരണം
ആറ്റുകാൽ വാഴുമമ്മേ ശരണം

അഴലാറ്റുക അണയാതെ കാക്കുക 
അകപ്പൊരുളായ് തെളിയൂക അംബികേ
അക്ഷര മലരായി എൻ വിരൽത്തുമ്പിൽ 
ആനന്ദ നൃത്തമാടുക ആത്മ സ്വരൂപിണി 

അമ്മേ ശരണം ദേവി ശരണം
ആറ്റുകാൽ വാഴുമമ്മേ ശരണം

അനന്തകോടി ജന്മങ്ങളിനി വേണ്ട
ആഴിത്തിരമലകൾ കണക്കെ വന്നു
അജ്ഞാനമകറ്റുക അറിവേകുക
അമ്മേ മഹാമായെ ആറ്റുകാൽ വാഴുമമ്മേ

അമ്മേ ശരണം ദേവി ശരണം
ആറ്റുകാൽ വാഴുമമ്മേ ശരണം

അകം പുക്ക് അഹന്തയെല്ലാം
അടുപ്പിൽ വെന്തുരുകി പൊങ്കാലയായ്
അവിടുത്തെ നൈവേദ്യമായ് മാറി
അഹമിഹമറിഞ്ഞ് ശാന്തി നൽകുന്നു

അമ്മേ ശരണം ദേവി ശരണം
ആറ്റുകാൽ വാഴുമമ്മേ ശരണം

ജീ ആർ കവിയൂർ
12 03 2024 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “