ഞാനറിയുന്നു
നിലാവിൻ്റെ നിഴലിൽ
നിൻ സ്നേഹ മർമ്മരം
നിദ്രാവിഹീനമാക്കി
നിശിധിനിയുടെ. അവസാന
യാമങ്ങളിൽ കണ്ട കനവിൽ
നിമ്ന്നോന്നതങ്ങളിൽ
കുളിർ പകർന്നു നീ
പകലിൻ്റെ ചുടു ചുംബന മേറ്റ്
ഉണർന്നപ്പോൾ നീ
എങ്ങോ അകന്നു പോയല്ലോ
ജീവിത സായാഹ്നത്തിൽ
തേടുന്നു നിന്നെ എൻ
തൂലിക തുമ്പിൽ യുഗങ്ങളായി
പിടി തരാതെ വഴുതി അകലുന്നുവോ
എത്ര ഋതു വസന്തങ്ങൾ
വന്നു പോകിലും
ഓരോ ചലനങ്ങളിലും
നിൻ സുഗന്ധമാർന്ന
സാമീപ്യം ഞാനറിയുന്നു
ജീ ആർ കവിയൂർ
03 03 2024
Comments