അരികിൽ നിന്നരികിൽ
അരികിൽ നിന്നരികിൽ
വന്നുതൊഴുതുനിന്നപ്പോൾ
അറിയാതെ കണ്ണുകൾ
തുളുമ്പി പോയി
ഉള്ളിലെ കദനങ്ങളെല്ലാം
അലിഞ്ഞു പോയി
വല്ലഭാ ശ്രീ വല്ലഭാ
നല്ലവനെ ശ്രീവല്ലഭനെ
അറിയാതെ ഞാൻ ചെയ്യ്തൊരു
അറിവില്ലായിമ ഒക്കെ പൊറുത്ത്
അവിടുത്തേക്ക് ചേർത്ത് അണക്കണേ
അറിവിൻ്റെ അറിവേ ശ്രീ വല്ലഭനേ
ശ്രീയെഴും വല്ലഭനെ
ഇഴയുവാൻ വയ്യ ഉഴലുവാൻ വയ്യ
ഇനിയൊരു ജന്മം വേണ്ട എനിക്ക്
ഇഷ്ട ദൈവമാം നിന്നെ ഭജിച്ച്
ഇഹലോക പരലോകങ്ങളൊന്നുമേ
വേണ്ട എനിക്ക് നീ മാത്രം ശരണം
ശ്രീ വല്ലഭ ശ്രീയെഴും വല്ലഭാ
ജീ ആർ കവിയൂർ
02 03 2024
Comments