മിണ്ടാത്തതെന്തെ
മിണ്ടാത്തതെന്തെ പൈങ്കിളി
മൊഴിവെട്ടിയോ എന്നോട്
മിഴികൾ മറക്കുന്നതെന്തെ
മഴ മേഘം പോലെയായല്ലോ മുഖം
മിന്നി മറയുന്നു വല്ലോ പൊന്നേ
മനസ്സിൻ്റെ താളിൽ നിനക്കായ്
മറ്റാരും കാണാതെ കുറിച്ചുവച്ചു
മധുര നോവിൻ മർമ്മരങ്ങൾ
മിണ്ടാത്തതെന്തെ പൈങ്കിളി
മൊഴിവെട്ടിയോ എന്നോട്
മന്ദാനിലൻ മൂളി അകന്നു
മാങ്കൊമ്പിലെ കുയിലുകൾ
മെല്ലെ പാടി വിരഹരാഗം
മാറ്റൊലി കൊണ്ടു ചക്രവാളം
മിണ്ടാത്തതെന്തെ പൈങ്കിളി
മൊഴിവെട്ടിയോ എന്നോട്
ജീ ആർ കവിയൂർ
13 03 2024
Comments