സ്വപ്ന ദർശനം
സ്വപ്ന ദർശനം
നീയാം വർഷ മേഘത്തെ
കനവ് കണ്ട രാവുകളിൽ
നിലാവ് എത്തി നോക്കിയ
ജാലകത്തിലൂടെ ഓർമ്മകൾ
മനസ്സിൽ മെല്ലെ പൂത്തിറങ്ങി
നിൻ സാമീപ്യത്തിൻ. ഗന്ധം
മൃദു ചുംബനത്തിൻ സ്പർശന
സുഖം തേടിയ നേരം നിദ്രയകന്നു
ഞാനും എൻ നിഴലും
വിരഹമാർന്ന ചിദാകശവും
മാത്രമായ് അവശേഷിക്കുന്നോപ്പം
എൻ പ്രണയാക്ഷരങ്ങളും
ജീ ആർ കവിയൂർ
21 03 2024
Comments