മധുരം മധുരം പാടിയിതു മീര
മംഗളധ്വനികളാൽ മുഖരിതം
മധുസൂദന മുരളീരവ തരംഗം
മധുരാപുരിയിൽ സന്തോഷ സുദിനം
മധുരം മധുരം പാടിയിതു മീര
മധുരാപുരിയിൽ സന്തോഷ സുദിനം
മധുരം മധുരം പാടിയിതു മീര
ജപലയ ഘോഷങ്ങളാൽ മുഴങ്ങി
ജയദേവ കവിയുടെ ഗീതികളിൽ
രാധാമാധവ ലീലാ വേളകൾ
രതിസുഖ സാഗര രാഗരസം
മധുരാപുരിയിൽ സന്തോഷ സുദിനം
മധുരം മധുരം പാടിയിതു മീര
അനുരാഗ വിവശയാം മീര
അനുദിനം പാടി കേശവ ഗീതം
ആമോദ മാർന്നൂനൃത്തം വച്ചു
ആകാശവും ഭൂമിയും മാറ്റുലിക്കൊണ്ടു
മധുരാപുരിയിൽ സന്തോഷ സുദിനം
മധുരം മധുരം പാടിയിതു മീര
ജീ ആർ കവിയൂർ
19 03 2024
Comments