പലിപ്ര കാവിൽ വാഴും

പലിപ്ര കാവിൽ വാഴും പരമേശ്വരിയമ്മേ 
പരദേവത അനുഗ്രഹം ചൊരിയുകയമ്മേ
നിൻ പാദാര വിന്ദങ്ങളിൽ നമിക്കുന്നു ഞാൻ
നീക്കുക ഞങ്ങൾ തൻ അഴലോക്കെ അമ്മേ

നിൻ മൂലസ്ഥാനം ഞട്ടൂർ കാവിലല്ലോ
നീ ഞെട്ടറ്റ് പോകാതെ കാത്തിടെണമ്മേ 
നിൻ അപദാനങ്ങൾ പാടും ഭക്തർക്കു
നീ അനുഗ്രഹം നൽകുന്നു അമ്മേ 

പലിപ്ര കാവിൽ വാഴും പരമേശ്വരിയമ്മേ 
പരദേവത അനുഗ്രഹം ചൊരിയുകയമ്മേ

നിൻ അന്തികെ നാഗരാജാവും
നാഗയക്ഷിയമ്മയും രക്ഷസ്സും
യോഗിശ്വരനും കുടികൊള്ളുന്നുവല്ലോ
വടക്ക് കിഴക്കേ മൂലയിൽ 
നീല സർപ്പവും ഉണ്ടല്ലോ അമ്മേ 

പലിപ്ര കാവിൽ വാഴും പരമേശ്വരിയമ്മേ 
പരദേവത അനുഗ്രഹം ചൊരിയുകയമ്മേ

ഗ്രാമ ദേവതയുടെ കുടുംബ ദേവതയും
നീയല്ലയോ അമ്മേ മംഗള കാരിണി
മായാമയി ചിന്മയി നിന്നെ നിത്യം ഭാജിപ്പവർക്ക് ആരോഗ്യവും സമ്പത്തും
നൽകുന്നുവല്ലോ അമ്മേ 

പലിപ്ര കാവിൽ വാഴും പരമേശ്വരിയമ്മേ 
പരദേവത അനുഗ്രഹം ചൊരിയുകയമ്മേ

ജീ ആർ കവിയൂർ
03 03 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “