പറയാനുള്ളത് മറന്നു
പറയാനുള്ളത് മറന്നു
ഇതുവരെ പറയാത്തതൊക്കെ
മനസ്സിന്റെ കോണിൽ കുറിച്ചിട്ടു
കാണുമ്പോൾ പറയാമെന്നോർത്ത്
കണ്ടപ്പോഴോ പറയാനുള്ളതൊക്കെ മറന്നു
നിൻ മിഴികൾ തുറന്നു പറഞ്ഞതെല്ലാം
വിരഹത്തിൻ്റെ ദിനങ്ങളുടെ നോവിൻ
നേരാർന്ന സന്തോഷങ്ങളായിരുന്നു
മറക്കാനാവാത്ത സത്യങ്ങളായിരുന്നു
മധുരം നിറഞ്ഞു മനമാകേ അനുഭൂതി
മന്ദപവൻ വെഞ്ചാമരം വീശി സുഗന്ധം
മത്ത ഭ്രമരം തേൻ നുകർന്നു മൂളി പറന്നു
മനോഹരി പ്രകൃതി ചാഞ്ചാടി നിന്നു
ജീ ആർ കവിയൂർ
01 03 2024
Comments