പുനർജനിയോ

മധുരനൊമ്പരം 
സിരകളിൽ പടരും 
ലഹരിയായ് നുരയും 
ആത്മരാഗമോ പ്രണയം 

ആനന്ദാശ്രു തീർക്കും 
ഋതുപരാഗണമോ 
ഇന്ദ്രിയ മോഹങ്ങളോ
പ്രപഞ്ച ദാഹമോ

ഈണമേറും രാഗഭാവമോ 
ശ്രുതി പകരും ലയവിന്യാസം 
തനിയാവർത്തനമോ 
പുനർജനിയോ അനുരാഗം 

ജീ ആർ കവിയൂർ
14 03 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “