തുകലശ്ശേരി കുന്നിൽ വാഴും മഹാദേവ
തുകലശ്ശേരി കുന്നിൽ വാഴും മഹാദേവ തിരുവുള്ള കേടുകൾ വരുത്താതെ കാത്തിടേണേ
തുകലാസുര നിഗ്രഹം കഴിഞ്ഞു
അസുരൻ്റെ പൊക്കണത്തിൽ നിന്നും
കണ്ടെടുത്ത ശിവലിംഗ രൂപനാം
മഹാദേവൻ തൻ വിഗ്രഹത്തെ
ശ്രീ വല്ലഭ സ്വാമിയുടെ
തിരുകരത്താൽ പ്രതിഷ്ഠിച്ചുവല്ലോ
തുകലശ്ശേരി കുന്നിൽ വാഴും മഹാദേവ തിരുവുള്ള കേടുകൾ വരുത്താതെ കാത്തിടേണേ
അകമഴിഞ്ഞ് വിളിക്കും
ഭക്തരുടെ
അകതാരിലെ അല്ലലെല്ലാം
അകറ്റും മഹാദേവ നിക്കായി
നേർച്ചകൾ ഏറെ നടത്തുന്നവർക്ക്
ആയുർ ആരോഗ്യ സൗഖ്യം നൽകുന്നു
തുകലശ്ശേരി കുന്നിൽ വാഴും മഹാദേവ തിരുവുള്ള കേടുകൾ വരുത്താതെ കാത്തിടേണേ
കിഴക്കേ നടയിലായ്
പടിഞ്ഞാറ് ദർശനമായി
ദേവിയും വാഴുന്നു
അമ്മക്ക് ചാന്താട്ടം വഴിപാട് നടത്തുന്ന
ഭക്തരുടെ ആഗ്രഹ പൂർത്തി നടത്തുന്നു അമ്മ
നിൻ കിഴക്കേ നടയിലായി
ശ്രീ കൃഷ്ണ ഭഗവാനുമുണ്ടല്ലോ
ഉദ്ദിഷ്ട കാര്യത്തിനായി
പാൽപ്പായസവും ഉണ്ണിയപ്പവും
നേദിക്കുന്നു ഭക്തർ
തുകലശ്ശേരി കുന്നിൽ വാഴും മഹാദേവ തിരുവുള്ള കേടുകൾ വരുത്താതെ കാത്തിടേണേ
പടിഞ്ഞാറെ നടയിൽ തേവുന്നത്ത് മഹാവിഷ്ണുവും പുതിയിടത്ത്
മഹാവിഷ്ണുവിനെയും ഭക്തർ
കൈവണങ്ങുന്നുവല്ലോ ഭഗവാനെ
തുകലശ്ശേരി കുന്നിൽ വാഴും മഹാദേവ തിരുവുള്ള കേടുകൾ വരുത്താതെ കാത്തിടേണേ
നിൻ ശ്രീകോവിലിന് അന്തികെ
ഗണപതി ഭഗവാനും കിരാത മൂർത്തിയും
കുടികൊള്ളുന്നുവല്ലോ ഭഗവാനെ
തുകലശ്ശേരി കുന്നിൽ വാഴും മഹാദേവ തിരുവുള്ള കേടുകൾ വരുത്താതെ കാത്തിടേണേ
കുംഭ മാസത്തിലെ ശിവരാത്രി നാളിൽ
കൊടിയേറ്റം
മൂന്നാം നാളിൽ തുകലാസുരനു
പൂജയും വഴിപാടും
താലപ്പൊലിയും പഞ്ചവാദ്യ
അകമ്പടിയോടെ കൂടി
എട്ടാം നാൾ ഭഗവാനു
തിരു ആറാട്ട് ഉത്സവമല്ലോ
തുകലശ്ശേരി കുന്നിൽ വാഴും മഹാദേവ തിരുവുള്ള കേടുകൾ വരുത്താതെ കാത്തിടേണേ
ജീ ആർ കവിയൂർ
09 03 2024
Comments