കഴിയുന്നു നോവ് പാട്ടുമായി
കഴിയുന്നു നോവ് പാട്ടുമായി
കരിമഷി പടർന്നോരു
കൽവിളക്കിൻ മുന്നിലായി
കരിങ്കുവള മിഴിയാളവൾ
കാത്തിരുന്നതാർക്കുവേണ്ടി
കടൽകടന്നപ്പുറം കദന നോവിൻ
കരകാണാ തീരങ്ങൾക്കുമിപ്പുറം
കനവ് കാണും മുത്തും പവിഴവും
കൈക്കലാക്കുവാൻ പോയതോ
കാലങ്ങൾ കടന്നുപോകിലും
കണ്ടു മറന്ന മുഖം തേടുന്നു
കരളിൽ നോവു പാട്ടുമായി
കഴിയുന്നു നിനക്കായി മാത്രം
ജീ. ആർ കവിയൂർ
07 03 2024
Comments