വ്യാമോഹം

ആത്മരാഗം ഉണർന്നു 
മൗനസരോവരത്തിൽ 
അലയടിച്ചു ഉയർന്നു 
അനവദ്യ ആനന്ദാനുഭൂതി

നിത്യനൈമിത്യ കർമ്മ
കാണ്ഡങ്ങളുടെ നടുവിലായ് സുഖദുഃഖങ്ങളുടെ ആരോഹണ
അവരോഹണങ്ങളുടെ തനിയാവർത്തം

ജന്മ ജന്മാന്തര മോഹങ്ങൾ തൻ
അവസ്മരണീയമാം സമ്മേളനം
വിധിയുടെ വിളയാട്ടമറിയാതെ
ആഗ്രഹങ്ങളുടെ വ്യാമോഹം

ജീ ആർ കവിയൂർ
17 03 2024 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “