എങ്ങിനെ മൂളാതിരിക്കും
പെയ്യാനൊരുങ്ങുന്ന മഴമേഘമേ
തിങ്ങിവിങ്ങുന്നുന്നെപ്പോലെ നീയുമോ
വിരഹത്തിൻ ചൂടോ വിതുമ്പലോ
വാരിധിയുടെ തേങ്ങലോ മുഴങ്ങുന്നു
കാറ്റതെറ്റു മൂളുന്നുവല്ലോ മുളം കാടിനൊപ്പം
കരിവണ്ടും മൂളുന്നുവല്ലോ തേൻ നുകരവേ
കാർമേഘത്തിൻ നിറം കണ്ടു പീലിവിടർത്തും
മയിൽപ്പെടയും
കളകാഞ്ചി പാടും കുയിൽ പാട്ടും
കാൽ മുട്ടോളമിഴയും കാർകുന്തലവും
കാണുന്നു കരിമഷിയാൽ എഴുതിയ മിഴികളും
കാവ്യമത് തുളുമ്പുന്ന ചിത്രം വരികളിൽ കുറിച്ചു ഞാനാറിയാതെയെങ്ങിനെ മൂളാതിരിക്കും
ജീ ആർ കവിയൂർ
12 03 2024
Comments