പാടുക മനമേ

പാടുക മനമേ 

ശിവനാമം പാടുക മനമേ 
ശിവമകലുവോളം മനമേ
സംസാരസാഗര തിരയിൽ പെട്ട് 
ഉഴലും നേരത്ത് നിന്നാമമല്ലാതെ 
മറ്റൊരു ഔഷധവുമില്ലാ 
ഓം നമഃ ശിവായ 
ഓം നമഃ ശിവായ 

പഞ്ചാക്ഷരീ മന്ത്ര പൊരുളറിയുക
"ന"എന്നാൽ ഭഗവാൻ തന്നിൽ 
ഒളിപ്പിച്ചിരിക്കുന്നലാളിത്യം, 
"മ" എന്നാൽ പ്രപഞ്ചത്തെക്കുറിക്കുന്നു. 
"ശി" ശിവനെ പ്രതിനിധീകരിക്കുന്നു
"വ" എന്നാൽ ഭഗവാന്റെ തുറന്ന ലാളിത്യം.
 "യ" എന്നാൽ ആത്മാവിനെക്കുറിക്കുന്നു.

 ഈ അഞ്ചക്ഷരങ്ങൾ പഞ്ചഭൂതങ്ങളല്ലോ . 
ന എന്നാൽ ഭൂമി. 
മ എന്നാൽ ജലം. 
ശി എന്നാൽ അഗ്നി. 
വ എന്നാൽ വായു. 
യ എന്നാൽ ആകാശം"

ഓം നമഃ ശിവായ 
ഓം നമഃ ശിവായ 

ശിവനാമം പാടുക മനമേ 
ശിവ മകലുവോളം മനമേ

ജീ ആർ കവിയൂർ
07 03 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “