നിൻ ഗന്ധമറിഞ്ഞു
നീർമിഴിപ്പീലികൾ
നനഞ്ഞൊഴുകിയ
നേരത്ത് നിൻ മൊഴി
കേൾക്കാൻ കൊതിച്ചു
പോയ് പോയ നാളുകളിനി
വരികയില്ലെന്നോർത്ത്
വല്ലാതെ ഉള്ളൊന്നു പിടച്ചു
വഴികണ്ണുമായ് കാത്തിരുന്നു
വരുന്നതൊക്കെ നീയെന്ന്
കരുതി മോഹിച്ചപ്പോളറിയാതെ
മനസ്സിലൊരു വിങ്ങൽ
ഞാനറിയാതെ വിതുമ്പി പോയ്
വിരൽ തുമ്പിൽ വന്നൊരു
വാക്കുകൾക്ക് നിൻ്റെ
മധുര നോവിൻ
ഗന്ധമുണ്ടായിരുന്നു
ജീ ആർ കവിയൂർ
19 03 2024
Comments