നീ വന്നില്ല

നീ  വന്നില്ല 


വസന്തം വന്നണഞ്ഞു ആഘോഷം
പൂവിരിഞ്ഞ് പരന്നു മണം 
കിളികൾ പാടി താലോളം
അരുവികൾ ഒഴുകുകി ആലോലം 

കരളു വെന്ത് നോവുന്നുവല്ലോ
എങ്ങു നീ പോയിമറഞ്ഞു
ഇനി എന്തിനു ഞാൻ പാടണം
കാത്തിരിപ്പല്ലാതെയില്ലനി ശരണം

രാപകലുകൾ വന്നകന്നു 
കാലം കഥപറഞ്ഞു 
ഓർത്തു കൊണ്ടിരുന്നു
ജീവിത സായാന്നമായല്ലോ
നീ മാത്രം എന്തെ വന്നില്ല 

ജീ ആർ കവിയൂർ
15 03 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “