കിന്നാരം മൂളും കാറ്റേ
കിന്നാരം മൂളും കാറ്റേ
കുന്നും താഴ്‌വാരവും
കടന്നു നീ വരും നേരം
കാർകൂന്തലിൽ പീലിച്ചൂടിയ
കാർമേഘ നിറമർന്നവനെ
കായാമ്പൂവിൻ അഴകുള്ളവനെ
കണ്ടുവോ നീ എൻ മായ കണ്ണനെ
കിന്നാരം മൂളും കാറ്റേ
കുന്നും താഴ്‌വാരവും
കടന്നു നീ വരും നേരം
കള കളാരവത്തോടെ ഒഴുകും
കാളിന്ദി തീരത്ത് നിന്നും
കാലിയെ മെയിച്ച് കൊണ്ട്
പഞ്ചമം പാടും കുയിൽനൊപ്പം
കുഴൽ വിളിക്കുന്നത് നീ കേട്ടുവോ
കിന്നാരം മൂളും കാറ്റേ
കുന്നും താഴ്‌വാരവും
കടന്നു നീ വരും നേരം
കാമിനിയാം രാധയും
ഗോപികളുമുണ്ടായിരുന്നുവോ
കള്ളനവനെ കണ്ടുവോ
കവർന്നുവോ നിൻ മനവും
കിന്നാരം മൂളും കാറ്റേ
കുന്നും താഴ്‌വാരവും
കടന്നു നീ വരും നേരം
ജീ ആർ കവിയൂർ
17 03 2024
Comments