Posts

Showing posts from August, 2016

കാത്തുകൊള്ളണമേ....!!

Image
കാത്തുകൊള്ളണമേ....!! തൃക്കവിയൂരിലെഴും മുക്കണ്ണനാം ഭഗവാന്‍ ഉള്‍ക്കാമ്പില്‍ വന്നു അനുഗ്രഹിക്ക വേണം ഉള്ള മണ്ണോരുക്കി ശ്രീരാമ ഭഗവാന്‍ ഉള്ളഴിഞ്ഞു പ്രതിഷ്ടിച്ചൊരുയിടത്ത് ഉണ്ടൊരു ഹനുമല്‍ ചൈതന്യവുമിവിടെ ഉള്ളുരുകി വിളിക്കുകില്‍ വിളിപ്പുറത്തുണ്ടല്ലോ ഉണ്മയായ കാര്യമല്ലോ അനുഭവമുണ്ട് ഉറപ്പായും കൈവിടുകില്ലോരിക്കലും സ്വാമി അഞ്ജനയെ തൃപ്പാദ പത്മങ്ങളിൽ അറിയാതെ ഞാനൊന്ന് തൊഴുതു നിന്നു അകതാരിൽ രാമ മന്ത്രം ജപിച്ചപ്പോൾ അറിഞ്ഞൊരു ആനന്ദം പറയാതെ വയ്യ അകത്തുനിന്നും അനുഗ്രഹമായി അവൽ പൊതി നീട്ടിയൊരു കൈയെനിക്കായിയെന്നറിഞ്ഞു കണ്ണുരണ്ടും നിറഞ്ഞതു അറിഞ്ഞതില്ല തൊഴുതിട്ടു മടങ്ങുമ്പോളെന്‍ താപമെല്ലാം അകറ്റിയെന്നില്‍ സത് ചിന്തയാല്‍ മനം കുളിര്‍പ്പിച്ച ശ്രീരാമ ദൂത നിത്യം കാത്തുകൊള്ളണമേ....!! ജീ ആര്‍ കവിയൂര്‍ 31-08-2016 ചിത്രം കടപ്പാട്  The Legends of Kaviyoor

നിന്നോർമ്മകൾ

Image
നിന്നോർമ്മകൾ മേയുന്നിടത്താകെ വെണ്ണിലാവിന്‍ പാൽ പുഞ്ചിരിയല്ലോ നിഴലായ മൗനത്തിന്‍ കുടുകൂട്ടുന്നിതാ എത്രയോ ജന്മങ്ങളായി മിടിക്കുന്നുവല്ലോ ഇടനെഞ്ചിന്‍ താളങ്ങളുമായി തേടുന്നു നിന്നില്‍ തുടങ്ങി നിന്നിലോടുങ്ങുന്നുവല്ലോ കാറ്റായി മഴയായി മഞ്ഞിന്‍ കണമായി വെയിലേറ്റു തിളങ്ങുന്നുവല്ലോ നീറും  മനസ്സിന്റെ ഒടുങ്ങാത്ത നൊമ്പര താളങ്ങളാലേ ഞാന്‍ എന്നെ മറന്നുവല്ലോ എന്ന്‍ എന്നേക്കുമായി   

എവിടെ നീ ......

Image
  എവിടെ നീ ......                       ഓർക്കുന്നു ഞാൻ നിന്നെ ഓർമ്മകളിലൊരു കുന്നികുരുവോളമെങ്കിലും ഒരുവട്ടം നിന്റെ അമൃതം പൊഴിയുമാ ചുണ്ടിന്റെ ചുംബനമേൽക്കാൻ കൊതിയോടെ ഒഴുകി നടക്കുന്നു ഞാനീ സംസാരസാഗരത്തിൽ  പൊള്ളയാം ഓടക്കുഴലായി ഓടിയെടുക്കാനാവില്ല നിന്റെ മൗലിയിലെ മാനം കാണും മൗനമായി പീലി തുണ്ടാവാൻ ഒരുവാക്കിനായി ഒരുനോക്കിനായി ഞാനി വൃന്ദാവന തീരഭൂവിലലയുന്നു നിന്നെ കുറിച്ച് ഒരുപാടു ചോദിച്ചു ഗോപികളോടു ഗോപാലകരോടു എന്തിനി മണല്‍ തരിയോടു പോലും ഒരുസ്പന്ദനത്തിനായി ഒരുസ്പര്‍ശനത്തിനായി അവരും കൊതിക്കുന്നു നിനക്കായി ഒരു കുളിര്‍ത്തെന്നലായി മഴമേഘത്തിന്‍ നിഴലായി മാനത്തു നിറയും മഴവില്ലിനോടും ഒട്ടല്ല ഞാന്‍ ചോദിപ്പു പീതാംമ്പരധാരി എങ്ങുനീ മറഞ്ഞിരിപ്പു ഓമല്‍ കുരുന്നായ നിന്നെ ഓമനിച്ചു ഒരുപാടുപേര്‍ ഒടുക്കി പൂതനയുടെ മാറിലെ രുധിരം കുടിച്ചു മോഷം നല്‍കിനീ  ഒന്നിങ്ങു വന്നുനീ എന്റെ കദനത്തിന്‍ ഗോവര്‍ദ്ധനമുയര്‍ത്തി ആനന്ദം പകരുകില്ലേ ഒഴിവാക്കൊല്ലേ എന്നെ മാനസ ചോര രാധതന്‍ പ്രേമമേ മീരതന്‍ ഒറ്റകമ്പി നാദമേ ഒഴുകി...

മൗനമുണര്‍ന്നു

മൗനമുണര്‍ന്നു ഒരു നിമിഷം ഞാനെന്‍ ഗര്‍ഭ മൗനത്തില്‍ ഇരുന്നോട്ടെ ഒച്ചകള്‍ എന്നിലെ എന്നെ മറക്കുന്നു ഒരല്‍പ്പം ബന്ധനസ്ഥനാവട്ടെ എന്‍ കര്‍മ്മത്തിന്‍ ചങ്ങലമുറുക്കത്താല്‍ കട്ടെടുത്തില്ലേ ഞാനൊരു യുഗാന്തരത്തോളം നിന്റെ മനസ്സിനുള്ളിലെ ആരോടും പറയാത്തൊരു രഹസ്യം സൂക്ഷിച്ചു വച്ചു ഇന്നോളം ഇനിയാവില്ല നിറമേറെ കൊടുത്തു അക്ഷരചിത്രം എഴുതി നിനക്കായി പാടി തീര്‍ക്കാം ഇനിയൊരു ഏദന്‍ തോട്ടത്തിലെ സര്‍പ്പത്തിന്‍ കഥ കേള്‍ക്കും വരേക്കും  ആ വിലക്കപ്പെട്ട കനിതിന്നുവോളം ഇല്ല എനിക്ക് വിശപ്പ്‌ അല്‍പ്പവും എന്‍  ചുണ്ടുകള്‍ കൊതിക്കുന്നു നിന്റെ രുചിയറിയാനായി . എന്നിലെ ചന്ദ്രികാവസന്തമിന്നും  തേടുന്നു നിന്നിലേക്കു നിഴലായി പടര്‍ന്നു പൂത്തു തളിര്‍ത്തു സുഗന്ധം നുകരാന്‍  ശലഭമായി മാറുന്നു മനം ..!! ജീ ആര്‍ കവിയൂര്‍ 26-08-2016

ജീവല്‍ പ്രണയം

ജീവല്‍ പ്രണയം കടലഴങ്ങളിലുപ്പോളം മുങ്ങിയ വലയില്‍ കുടുങ്ങി ഒരു സ്നേഹം  .. മഞ്ഞ ചരടില്‍ തൂങ്ങി ചത്തു തിളങ്ങി നിത്യം എടുത്തെറിയുന്നതും കൂടിമുട്ടി അത്താഴം കഴിഞ്ഞാല്‍ ഒരു തൂവല്‍ ചിറകില്‍ വീണ്ടും കണ്ണു തിരുമ്മി പഴിപറഞ്ഞു പെരുവഴിയില്‍ അളന്നു തീരാത്ത കഷ്ടപ്പാടിന്‍ തിരി താഴുവോളം നോവിനോടുക്കം അറിയുന്നു ഭൂമിയുരുണ്ടതെന്നു.. ഒട്ടിചേര്‍ത്ത ഭരണിപോലെ മുന്നേറുന്നു പ്രണയം മരണത്തോളം ..!!

കുറും കവിതകള്‍ 673

കുറും കവിതകള്‍ 673 കായലിൽ പരപ്പിൽ പ്രതീക്ഷയുടെ കെട്ടുവള്ളം . കാറ്റിനു അഴുകിയ ഗന്ധം ..!! വൈകി വന്നൊരു വെള്ളി തിളക്കം സിന്ദൂരം ചാര്‍ത്തി..!! മാമന്റെ തോളിലേറി കുഞ്ഞു കണ്ണുകളില്‍ ഒരു പൂരതിളക്കം ..!! മഴ തുള്ളിയിട്ടു പരിവൃത്തങ്ങളോരുങ്ങി. ആമ്പല്‍ വിരിഞ്ഞു ..!! നിലാവിന്റെ നിഴലില്‍ വിരിയാന്‍ ഒരുങ്ങുന്നു. വസന്തത്തിന്‍ മലരുകള്‍ ..!! ആഴത്തോളം നീളും തിരയുടെ വരവിനോപ്പം ജീവിതമെന്ന തീരത്ത്‌ ..!! ജീവിതമെന്ന മൂന്നു അക്ഷരത്തിന്‍ ആഴം തേടുന്നവര്‍ ..!! കൊതിയുണര്‍ത്തുന്ന ഞെട്ടറ്റ ബാല്യമേയിനിയുമാ . കശുമാവിന്‍ ചുവടു തേടാം ..!! ഏറെ മോഹവുമായി കരയില്‍ അടുപ്പിക്കുന്നു ജീവിത വഞ്ചി ..!! വിയർക്കുന്ന കണ്ണുകളെ വീർപ്പു മുട്ടിക്കും കണ്ണടകൾ കാഴ്ചകൾക്ക് മങ്ങൽ ..!!

എന്റെ പുലമ്പലുകള്‍ 59

Image
എന്റെ പുലമ്പലുകള്‍ 59 അകലെ ചക്രവാളച്ചരുവില്‍ സന്ധ്യ അറിയാതെ  ചിന്തകള്‍ക്കു  നിറം പകര്‍ന്നു പങ്കുവെച്ചു തീര്‍ത്തു ഞാനെന്‍ പ്രാണന്റെ പങ്കിലമാം പോയ്‌ പോയ കാലത്തിനോര്‍മ്മ നിനക്ക് നല്‍കിയകന്ന പാഴ്കനവുകളൊക്കെയും നിഴലായി നടന്നോരെന്‍ പ്രണയാക്ഷരത്തിന്‍ നോവുകള്‍ എത്ര പറഞ്ഞാലുമെഴുതിയാലും തീരില്ല ഒടുങ്ങില്ല വരും ജന്മത്തിലും ഇതുപോലെ ആവാതെ ഒഴിവിന്റെ കോര്‍ത്തലതുമ്പില്‍ കെട്ടി നടക്കാം വരുമിനിയും വസന്ത ശിശിരഗ്രീഷ്മ ഋതുക്കളേറെ വന്നു നീ വന്നു കരവലയത്തില്‍ അണയുക നിത്യം വിരലിന്‍ തുമ്പിലായി വിളയാടിടുക എന്‍ ആശ്വാസമായി വിഷാദമെന്നില്‍ നിന്നുമകറ്റും നിറക്കും മൊഴി മുത്തുക്കള്‍ കൊഴിഞ്ഞു പോവാതെ മരുവുക മോഹിനിയാമെന്‍ കവിതേ ..!! ജീ ആര്‍ കവിയൂര്‍ 25-08- 2016 ചിത്രം കടപ്പാട് Manu Parameswaran P ‎

തിരുവോണ വരവോടെ

തിരുവോണ വരവോടെ തിരിഞ്ഞൊന്നു നോക്കുകില്‍ തിരുവോണ രാവിന്റെ നിലാ പുഞ്ചിരിയെന്നിലായ് ഓര്‍മ്മകള്‍ ഊയലാടിക്കളിക്കുന്നു. പോയ്‌ പോയ നാളിന്റെ ഋതു വസന്തോത്സവത്തിന്‍ തനിമയില്‍ തുള്ളി കളിച്ചോരാരു ബാല്യത്തിന്‍  മോഹങ്ങള്‍ ചിറകടിച്ചു പാറിപറന്നോരാ തുമ്പിയോടൊപ്പം ഓടി കളിച്ചു തുമ്പമെല്ലാം മറക്കുന്നുവല്ലോ തിരുവോണ രാവിന്റെ വരവോടെ ..!!

മാനസചോരാ...

Image
മാനസചോരാ... ചെറുവിരലാല്‍ ഗോവര്‍ദ്ധനോദ്ധരണത്തിനും ദധിയുറിതൊടുവാന്‍ നീളമെനിക്കില്ലല്ലോ ഈരേഴു പതിനാലു ലോകവും വായില്‍ കാട്ടി അമ്മയെ പരിഭ്രമത്തിലാക്കിയല്ലോ നീ എന്തേ നീലപ്പീലി ചൂടും ഒരു താരാജാലം പോലെ നീഎന്‍ ഉള്ളിലായി മോഹം ചൂടി നില്‍ക്കാത്തു നിന്‍ ചുണ്ടിലെ വേണുഗാനത്തിന്‍ പീയുഷധാരയാല്‍ ഞാന്‍ എന്നെ മറന്നിടുന്നു ദൂതിനായി പോരുക എനിക്കായി എന്‍ ജീവിത തൃഷ്ണയെല്ലാമകറ്റി കാക്കണേ കരചരണമിതാ തൊഴുന്നേന്‍ ഞാനെന്‍ കദനങ്ങളെല്ലാം നിന്നിലര്‍പ്പിക്കുന്നെ കണ്ണാ .. ജീ ആര്‍ കവിയൂര്‍ 24 - 08-2016ചിത്രം കടപ്പാട്  google

മോഹാനുഭവങ്ങള്‍

മോഹാനുഭവങ്ങള്‍ നിരന്തരമലയുന്നു തുറന്നാകാശത്തിന്റെ വിശാലമാം കാരവലയം തേടി തിരകളുടെ ഗർജ്ജനം തീരത്തിനെ പരിരംഭണത്തിലാക്കിയങ്ങു  കദനത്തിന്റെ കൈയ്യിലമർന്നു കണ്ണുനീരിന്റെ പെയ്ത്തുകളുടെ ലവണരസം നുകർന്നറിയാതെ ജീവിതാനുഭവങ്ങളുടെ തീച്ചൂളയില്‍ ഭൂതകാലത്തിന്‍ അന്ധകാരത്തിൽ വീണ്ടും വീണ്ടുമലയാതെയങ്ങു മൂകമാം ഭാവിയുടെ വരവിനെ ഓർക്കാതെ വരും ഒരു നാളെയാന്ത്യത്തെ എന്തെന്നറിയാമെങ്കിലുമിന്നില്‍  സുഖമെന്ന ചെറുനിമിഷത്തില്‍ ജീവിക്കുക മോഹങ്ങളുടെ പുകമറകളില്‍ പെടാതെ ..!! ജീ ആര്‍ കവിയൂര്‍ 23-08-2016

മുന്നൊരുക്കം

Image
  മുന്നൊരുക്കം..!! വിയർക്കുന്ന കണ്ണുകളെ വീർപ്പു മുട്ടിക്കും കണ്ണടകൾ കാഴ്ചകൾക്ക് മങ്ങൽ ..!! വഴിയരികിൽ പടരുന്ന നിഴൽ അനക്കങ്ങൾ മറയുന്നു ചക്രവാളങ്ങളിൽ .. അകലെ കാറ്റിന്റെ പിറുപിറുപ്പുകൾ വരാൻ പോകുന്ന ഏതോ വിപത്തിന് മുന്നോരുക്കങ്ങളോ കടലിന്റെ കൈകൾകുട്ടിയുരുമ്മി കരയെ വാരി മുകർന്നു നിഴലുകൾ ഒടുങ്ങാത്ത നിന്നു   എന്ത് വരുകിലും നേരിടാൻ നെഞ്ചു വിരിച്ചു മനം മൗനം പിടഞ്ഞു ഞടുങ്ങി ..!! ജീ ആര്‍ കവിയൂര്‍ 23-08-2016 ചിത്രം കടപ്പാട് Nyle Nycil Toms ‎

എന്റെ പുലമ്പലുകള്‍ 58

എന്റെ പുലമ്പലുകള്‍ 58 നേരറിയാതെ നിറമറിയാതെ നീയെന്നെ ഒരു ജീവിത കാമുകനാക്കി നീന്തി നടക്കുമി സംസാര സാഗര നോവിന്റെ നേരോക്കെയറിയാതെ നിയമങ്ങള്‍ തീര്‍ക്കുമാഴങ്ങളിലെ നിലയില്ലാകയങ്ങളിലാഴത്തി കേട്ടും കണ്ടും അനുഭവിച്ചും കിനാവിന്റെ കരാളനമേറ്റ് കൊടിയ കുന്നുകള്‍ കയറിയിറങ്ങി കനിവിന്റെ കണ്‍കോണിനായി കാത്തു കാത്തങ്ങു ഇരുന്നു കാലത്തിന്‍ കോലായിലായി ഇനിയെത്ര നാളിങ്ങനെ ഇരിപ്പു ഭൈമികാമുകനായി ഇണയറ്റു തുണയറ്റു ഈണം മറന്നങ്ങു ഇലയറ്റു വീണു ഇമപൂട്ടും നേരത്തു അരികത്തു നീ ഇരിക്കണേ ഇഴചേര്‍ക്കുവാനായി ജീ ആര്‍ കവിയൂര്‍ 23-08-2016

വരവായി തമ്പുരാന്‍ വരവായി

 വരവായി തമ്പുരാന്‍ വരവായി ഒരു നേരം അന്നത്തിന് തുമ്പപ്പൂ ചിരിയുമായി വന്നണഞ്ഞുവല്ലോ തുടികൊട്ടി പാട്ടും മേളവുമായ് തിരുവോണ നിലാവു മുറ്റത്തായി കണ്ണിനു കരളിനും കുളിര്‍മ്മനല്‍കുന്നുവല്ലോ വര്‍ണ്ണ പൂവുകള്‍ തൊടിയാകെ നിറഞ്ഞുവല്ലോ ഓളം തല്ലും ഉല്‍സാഹത്തിന്‍ ദിനമെത്തിയല്ലോ ഓലതുമ്പത്തോളം തുമ്പികള്‍ പാറികളിച്ചുവല്ലോ നാളേറെ കാത്തിരുപ്പിനവസാനമായി ദുഖത്തിന്‍  വർഷമേഘങ്ങളകന്നുവല്ലോ പൊന്നോണ പട്ടുടുത്തു മാനവും മനവും ഒരുമയുടെ പെരുമയൊക്കെ പാടുകയായി കള്ളവുമില്ല ചതിയുമില്ലാത്ത ആനല്ല കനവിന്റെ ഓർമ്മകൾ തൻ സമ്മാനവുമായി   മലയാളകരയിലേക്ക് മാവേലി തമ്പുരാൻ മദനോത്സവ മധുരം തീർക്കാൻ  വരവായി

എന്റെ പുലമ്പലുകള്‍ 57

എന്റെ പുലമ്പലുകള്‍ 57 എന്റെ ഗര്‍ഭമാര്‍ന്ന കണ്ണുനീര്‍ വരണ്ട തൊണ്ടയില്‍ തടഞ്ഞു മുറിവേറ്റ നെഞ്ചകത്തില്‍ മിടിച്ചു ചോദ്യശരങ്ങള്‍ തൊടുക്കുന്നു എന്താണാവോ ചെണ്ട കൊട്ടും വയറിന്റെ ആദിതാളം മുഴക്കുന്നു വിശപ്പിന്റെ ശ്രുതി മീട്ടി കേഴുന്നു അടങ്ങുമ്പോള്‍ വീണ്ടും ഉണരുന്നു അറുതി വരാത്തൊരു രതിജന്യമാം നിമിഷസുഖ സുരത താളങ്ങള്‍ ആടി തളരുന്ന മയക്കങ്ങള്‍ മാനം കാട്ടാനാവാതെ എവിടെയോ കാല്‍പ്പെട്ടിക്കുള്ളിലായി വീര്‍പ്പുമുട്ടുന്നു ഓഹരികളുടെ കമ്പന ചുംബനങ്ങള്‍ കയറിയിറങ്ങുന്ന മാനങ്ങള്‍ ഒട്ടകം കയറുന്ന സൂചി കുഴകള്‍ കാത്തിരിപ്പിന്‍ അവസാനത്തില്‍ നിലക്കാത്ത പ്രവാഹത്തെ നോവാല്‍  നൊന്തു പ്രസവിക്കുന്ന കണ്ണുനീര്‍ ചാലുകള്‍ .

എന്റെ പുലമ്പലുകള്‍ 56

എന്റെ പുലമ്പലുകള്‍ 56 ഈറന്‍ നിലാവിന്റെ കൈകളാല്‍ ഇക്കിളി കൊണ്ടു നാണത്താല്‍ ഇണയവളുടെ  സാമീപ്യം കൊതിച്ചു  ഇമയടച്ചു സ്വപ്നം കാണുന്ന മനസ്സേ ..!! മേഘ കറപ്പില്ലാത്ത മാനത്തു മായാത്ത പുഞ്ചിരി പൂനിലാവിന്റെ മാല്യങ്ങള്‍ തീര്‍ക്കുന്നു നിന്‍ കനവിനാല്‍  മായിക ഭാവമെന്നില്‍ എന്നെ മറക്കുന്നുവോ ..!! പുലര്‍കാല മയക്കത്തില്‍ പുണരുവാന്‍ പോലുമാകാതെ കണ്ണുകള്‍ വിരിയിച്ചു പോയ്‌ പോയ കനവിന്റെ കാര്യങ്ങളോര്‍ത്തു പിടയുന്നു ഇനി തുടരാമീ  പകലിന്‍ കരങ്ങളില്‍ സാന്ധ്യരാഗം ഉണര്‍ത്തുമൊരു പാഴ് മുളം തണ്ടിന്റെ സുഷിരങ്ങളില്‍ സുഖ നിദ്രയില്‍ നിന്നുമെന്നെ നിന്‍ സുഖസുന്ദര ഓര്‍മ്മകളുടെ  അനുഭൂതിയില്‍ ആഴ്ത്തുന്നു ശരരാന്തലിന്‍ നേരിയ വെട്ടത്തില്‍ ഉറങ്ങാനാവാതെ ..!!

ഓണവെയില്‍

 ഓണവെയില്‍ ഓണവെയിലിന്റെ മറക്കാത്ത ഓർമ്മകളെന്നിലിന്നും തുമ്പമെല്ലാം മകന്നു തുമ്പിതുള്ളി തുമ്പപൂവിട്ടു  അത്തപൂക്കളം തീർക്കുന്നു. . പുത്തന്‍ ഉടുപ്പിന്റെ നറുമണമെന്നില്‍ ഊയലാടി കളിക്കുന്നു ഇന്നലെകളില്‍ ഊന്നിനടക്കുന്നുയിന്നു ഉമ്മറപടിയിലൊക്കെ തുള്ളി കളിച്ചൊരു കുമ്മാട്ടിയും പിന്നെ കുമ്മിയടിക്കും തുളസി കതിര്‍ ചൂടിയ കൗമാരവും  മുറ്റത്തു നിന്നും ഉയരുന്ന പുലികളിയുടെ ചെണ്ട മേളത്തിന്‍ താളം പിടിക്കുന്നുയിന്നുമെന്‍ ഇടനെഞ്ചില്‍ അറിയാതെ ഞാനൊരു പൈതലായ് മാറുന്നുവോ മനം കണ്ണു പൊത്തികളിക്കുന്നു ഓണവെയിലിന്റെ മറക്കാത്ത ഓർമ്മകളെന്നിലിന്നും തുമ്പമെല്ലാം മകന്നു തുമ്പിതുള്ളി തുമ്പപൂവിട്ടു അത്തപ്പൂകളം തീര്‍ക്കുന്നു ..!!  

കുറും കവിതകള്‍ 672

കുറും കവിതകള്‍ 672 പ്രദക്ഷിണ വഴിയില്‍ വലംവച്ചു വരുന്നുണ്ട് കൊട്ടും വാദ്യവുമായി വിശപ്പ്..!! റിയോക്ക് പോയവർ അയ്യോ എന്ന് പറഞ്ഞു മടങ്ങുന്നു പതക്കങ്ങളില്ലാതെ ..!! കാലത്തിന്‍ വഴിയെ ചക്രങ്ങളുരുണ്ടു രഥവേഗത്തില്‍ ..!! നീല മാമലകളില്‍ മറയുന്ന നിലാവ്. ചീവിടുകള്‍ കരഞ്ഞു..!! പ്രാതലിനൊപ്പം അമ്മുമ്മക്കു കൂട്ടായി പുച്ചകള്‍ ചുറ്റിനും ..!! മഴനീര്‍ കണങ്ങള്‍  മുത്തമിട്ടാടുന്നു ജാലക കമ്പികളില്‍  ..!! മോഹങ്ങള്‍ മുരടിച്ചു വീണു കേഴുന്നു . പൊഴിയുന്ന മച്ചിങ്ങ .. അതിരുകളില്ലാത്ത വസന്തത്തിന്‍ പടര്‍പ്പ് . കുളിര്‍ക്കാറ്റ് വീശി ..!! ഇലകളില്‍ സന്ധ്യ ചേക്കേറി . ഇളം കാറ്റ് വീശി ..!! നിഴല്‍പോലെ ഉണ്ട് കൂടെ ഒപ്പം . സ്നേഹത്തിന്‍ വാലുമായി ..!! അരിച്ചിറങ്ങുന്ന ഇളവെയില്‍. വസന്തോത്സവം ..!! വിശപ്പിന്‍ മുന്നിലായി അപ്പം തിന്നും പൂച്ചക്കിപ്പം ഭയമില്ല ..!!  

എന്റെ പ്രാര്‍ത്ഥന ...

എന്റെ പ്രാര്‍ത്ഥന ... മനമെന്നകോവിലിലെന്നും വന്നു നീ മറക്കാത്ത ഓർമ്മകൾ തന്നകലുന്നുവോ  മഴയത്തും വെയിലത്തും വാതായന പഴുതിലൂടെ മായാത്ത നറുവെട്ടമായി നിത്യമെൻ നോവിന്റെ നേരായി ആശ്വാസമായി നഷ്ടങ്ങള്‍ ഏറെ ഉണ്ടെങ്കിലുമവസാനം നെടിയ പാദങ്ങള്‍ വച്ചു നിഴലായി മുന്നേറുവാന്‍ നല്ല നിറം വറ്റാത്ത കണ്‍ കാഴ്ചാ വസന്തം തന്നിടുക. ഒരു പുഞ്ചിരി മുഖം സമ്മാനം  നല്‍കിയി ലോകത്തോടു ഒഴിഞ്ഞ കൈയ്യുമായി പോയി മറയുവാന്‍ ഭാഗ്യമേ വന്നിടുക ഓരത്തു നിന്നു നാലു ചുമലുകളെ തന്നിടണേ എന്നു മാത്രം ഒന്നുണ്ട് പ്രാര്‍ത്ഥന എല്ലാം മറിയുന്ന പരം പൊരുളെ ..!!  .

ചിങ്ങമിതാ വന്നല്ലോ

ചിങ്ങമിതാ വന്നല്ലോ ചന്ദ്രികയും പൂത്തല്ലോ ..... ചന്തത്താല്‍ നിറഞ്ഞല്ലോ തുമ്പ പൂ തൊടിയാകെ അത്തപത്തോണ മുണ്ണാന്‍ തുമ്പി തുള്ളി നടന്നല്ലോ തഞ്ചത്താല്‍ മനമാകെ തുടികൊട്ടി പാടിയല്ലോ ഓര്‍മ്മ കുടചൂടി പെരുമയുടെ  ഒരുമയാം തമ്പുരാനും വരവായി ഓണപ്പുടവക്കായി കാത്തിരുന്നിട്ടും വന്നില്ലയിതുവരക്കു അച്ഛനു മിങ്ങും നിറ കണ്ണുമായി നിന്നിതമ്മയും നിഴലായി മറഞ്ഞിതു മുത്തച്ഛനും മുത്തി ചുവപ്പിച്ചു മുത്തശിയമ്മയും മുഴങ്ങിയിതു നാടാകെ ഓണപ്പാട്ടും കളികളുമായ് മാനം കറുത്തിട്ടും മഴയിതു പെയ്യാതെ മനമങ്ങു മങ്ങുന്നു  വിങ്ങുന്നുവല്ലോ ചിങ്ങമിതാ വന്നല്ലോ ചന്ദ്രികയും പൂത്തല്ലോ ..... ജീ ആര്‍ കവിയൂര്‍ 16-08-2016

എവിടെ മറഞ്ഞു

Image
എവിടെ മറഞ്ഞു നീയെൻ ജാലകവാതിലിൽ മെല്ലെ വന്നെത്തി നോക്കും നിലാവൊളിയെ വരും വഴിയിൽ  കണ്ടുവോ പൂകൈത്ത മറയിലായി നിൽക്കും നാണത്തില്‍ പൊതിഞ്ഞൊരു അല്ലിയാമ്പല്‍ ചിരി. കേട്ടുവോ നീ രാക്കിളിയുടെ വിരഹനോവ്‌ എത്ര എഴുതിയാലും മൂളിയാലും തീരാത്തോരു  എന്‍ നെഞ്ചില്‍ മിടിക്കുമാ ഹൃദയ രാഗം നിളയുടെ തീരത്തോ അറബിക്കടലോരത്തോ അവളുടെ കാര്‍ക്കുന്തലിന്‍ മണമേറ്റുവാങ്ങി വരും തെന്നലേ നിനക്കെറെയുണ്ടല്ലോ കുളിര്‍ പകരും  ഉല്ലാസത്തിന്‍ നെഞ്ചടുപ്പം അല്‍പ്പം പകര്‍ന്നു തരു എനിക്കുമാ ആ സ്വതന്ത്ര്യത്തിന്‍ സ്വാദിത്തിരി. കണ്ടില്ല നിങ്ങളെ രണ്ടുമെന്‍ കണ്‍ചിമ്മി ഉണര്‍ന്നപ്പോളെവിടെ പോയി മറഞ്ഞുവോ ..!! ജീ ആര്‍ കവിയൂര്‍ 16-08-2016 ചിത്രം കടപ്പാട് google

ഉയരാം...

Image
ഉയരാം... പാരതന്ത്രത്തിന്‍ ഇരുളില്‍ നിന്നും സ്വാതന്ത്രത്തിന്റെ പൊന്‍ പുലരിയെ പുണര്‍ന്നുണരാനായിട്ട് പലപലരിവിടെ പൊലിഞ്ഞു പോയി പ്രയത്നിച്ചു നമക്കായി പൊഴിക്കുകയല്‍പ്പം കണ്ണുനീരിന്‍ പുഷ്പങ്ങള്‍അവര്‍ക്കായി ഒന്നിച്ചു നിന്നു പൊരുതാം നമുക്കിനി ഒരേ മന്ത്രത്താല്‍ ഒരേ കണ്ഠത്താല്‍ ഒരുമയുടെ സന്ദേശത്തിനായി നാനത്വത്തിന്‍ ഏകത്വത്തോടെ മുന്നേറാം നാനാ ജാതി മത വര്‍ണ്ണങ്ങള്‍ക്കപ്പുറം ലോകാ സമസ്താ സുഖിനോ പാടീടാം അകറ്റാം പട്ടിണി പരവേശങ്ങളെ നമ്മുടെ നാട്ടില്‍ നിന്നും പിന്നെ പണിതുയര്‍ത്താം നമ്മുടെ പ്രയത്നത്താല്‍ ഒരു വിശ്വ വിജയത്തിനായി  മുന്നേറാം നമ്മള്‍ തന്‍  ത്രിവര്‍ണ്ണ പതാകയെ ലോകത്തിന്‍ നെറുകയില്‍ പാറിക്കാം. വന്ദേമാതരം വന്ദേമാതരം വന്ദേമാതരം . ജീ ആര്‍ കവിയൂര്‍ 15-08-2016 ചിത്രം കടപ്പാട് google

നാടന്‍ രുചി തേടി

Image
നാടന്‍ രുചി തേടി ബീഹാരത്തില്‍ നിന്നും നീഹാരങ്ങള്‍ക്കു ലോഹത്തിന്‍ രുചിയറിഞ്ഞു രണ്ടുവര്‍ഷം കൈയ്യില്‍ ഉള്ള കാശ് കൊടുത്താലും തിന്നുവാന്‍ കിട്ടാത്തോരിടത്തില്‍ സ്വന്തം മൊഴി മുട്ടി കഴിഞ്ഞ എനിക്ക് തിരികെ കിട്ടി വായിക്കു രുചിയാര്‍ന്ന ഒരു ഉച്ചയുണിന്‍ സന്തോഷം അതും കല്‍കണ്ട നഗരിയില്‍ വന്നിട്ട് രണ്ടാം ദിനം തന്നെ വാഴയിലയുടെ നാമത്തില്‍ ഒരു ശീതികരിച്ച ഇടത്തില്‍ ഒരു ഉണ് വാഴയിലയില്‍ എന്താ സന്തോഷം മനസ്സിനു പണം കൊടുത്താലെന്ത് വയറു നിറഞ്ഞല്ലോ ഹോ ദൈവത്തിനു സ്തുതി ..!

വംഗദേശമേ നമസ്കാരം

Image
വംഗദേശമേ നമസ്കാരം ഒരു സ്വപ്‍ന ദംശന മേറ്റു പിടഞ്ഞു എഴുനേറ്റുടനെ അറിഞ്ഞു വീണേടം സുരലോകമെന്നു  കണ്ണ് തിരുമ്മി നടന്നു കടം കൊണ്ടു കുടിച്ചു തീരുവോളം ചായക്കടക്കാരനോട് മധുരമില്ലാത്ത ജീവിത മധുരം തേടിയുള്ള യാത്ര കയ്പ്പിനെ വകവെക്കാതെ മനസ്സിനെ മെരുക്കി കർമ്മ പദത്തിലൂടെ  കൈവീശി നടന്നു വംഗ ദേശമേ സുപ്രഭാതം ..!!

കുറും കവിതകള്‍ 671

കുറും കവിതകള്‍ 671 നടക്കുവാന്‍ കൊതിക്കുന്നു ചങ്ങലക്കിട്ട നൊമ്പരങ്ങള്‍ . അകലെ പഞ്ചവാദ്യം മുഴങ്ങി ..!! മലയിറങ്ങിയ സൂര്യന്‍ കടലില്‍ മുങ്ങി മറയുന്നു. കറുപ്പുമുടുത്തു രാവ് ..!! ഓലപ്പീടികയില്‍ പുകയുന്നുണ്ട് അടുപ്പ് . ഉച്ചയുണിനൊരുക്കം..!! ദാഹമകറ്റാന്‍ വിയര്‍പ്പോഴുക്കുന്നു . വേനലിലൊരു ബാല്യം ..!! ശിശിരാകാശം നോക്കിയൊരു ഇലപൊഴിയും ശിഖരം ..!! പായല്‍ കയറി മൗനം പടിയിറങ്ങുന്നുണ്ട് അമ്പലമുറ്റത്തു നിന്നും ..!! മരുഭൂവിലും വിരിയുന്നൊരു ചക്രവാള പൂവിന്റെ  ചൂടാറുന്നില്ലയെന്നു കാറ്റ് ..!! ഉദയസൂര്യന്റെ കിരണം . പണ്‍മനങ്ങള്‍ നാളെയുടെ നന്മ ..!! പുലര്‍കാല പ്രഭയില്‍ പുഴയില്‍ വലയുമായി വിശപ്പിന്‍ വഴിതേടുന്നു മുക്കുവന്‍  ..!! കാല്‍പ്പാദ ചുവട്ടില്‍ മൗനമുറങ്ങുന്നു. പുഷ്പാര്‍ച്ചന ..!!

പഴിയെല്‍ക്കുന്ന കണ്ണുകള്‍

Image
പഴിയെല്‍ക്കുന്ന കണ്ണുകള്‍   കുറ്റമെന്നും കണ്ണുകള്‍ക്ക്‌ നോക്കാതെ ഇരിക്കാനാവില്ലല്ലോ അഴകിന്‍ വഴിയില്‍ അലിഞ്ഞു തീരുമൊരു അഭൗമ സൗന്ദര്യമല്ലെ നിന്‍ ആഴങ്ങളില്‍ നിഴലിക്കും നക്ഷത്ര തിളക്കങ്ങള്‍ പെട്ടെന്ന് മാഞ്ഞു പോകുന്ന കനവിന്റെ കരങ്ങളില്‍ നിന്നും വഴുതി വീണു ഉണര്‍ന്നു സത്യമോ മിഥ്യയൊ എന്നറിയാതെ വീണ്ടും പഴിപറഞ്ഞു ഒഴിയുന്നു നയനങ്ങളെ എത്താത്ത ഇടങ്ങളില്ല എത്തി നില്‍ക്കും മോഹങ്ങളുടെ മരീചികയിലായി അവസാനം അഴലിന്റെ കുപ്പായമണിഞ്ഞു കേഴുന്നു കണ്ടാലും കണ്ടില്ലെങ്കിലും കണ്ണും മനവും തമ്മില്‍ മല്‍പ്പിടുത്തം ഒടുങ്ങുന്നില്ല ഒരിക്കലും വാര്‍ത്തകള്‍ ചമക്കുന്നു ഒടുങ്ങാത്ത ദൃഷ്ടി ദോഷങ്ങള്‍ ലോകം തന്നെ കീഴ്മേല്‍ മറിക്കുന്നു എന്നിരുന്നാലും അവസാനം ദോഷം കണ്ണിനു തന്നെ .....!! ജീ ആര്‍ കവിയൂര്‍ 11.8.2016

കുറും കവിതകള്‍ 670

കുറും കവിതകള്‍ 670 കരയടുക്കുവോളം നെഞ്ചിലൊരു പഞ്ചാരി തുഴച്ചിലിനു വേഗത ..!! ഓലപ്പീലിമേൽ കാറ്റിലാടിയിരുന്നോരു  പ്രണയചിറകുകൾ ..!! സൂര്യ  നിഴലിൽ കാൽപ്പാദത്തിൻ നൊമ്പര ഞരക്കം ..!! പൂവിനു പൂമ്പാറ്റക്കും അറിയുമോ ആവോ ?!! കവിയുടെ ചോരണം .. സിന്ദൂര ചെപ്പിലോളിക്കും സന്ധ്യക്കു നിറം ഏറുന്നു മൗനാനുഭൂതി പടരുന്നു ..!! ഒഴുകി നടന്നു ഓര്‍മ്മകള്‍. നിമജ്ജന ശേഷം ..!! നിറം വാര്‍ന്നു മറയുന്ന ചക്രവാള പൂ .. ചിമ്മിയടയുന്ന കണ്ണുകള്‍ ..!! കറങ്ങി തീരും ജീവിതചക്രങ്ങൾ . ഒന്നുമറിയാത്ത ബാല്യം ..!! അന്നത്തിനായി ഉന്നം മത്സ്യാകൃതിയിൽ . ദേശാടന ഗമനം ..!! നിലാവിന്‍ തീരത്ത്‌ കടല്‍ക്കാറ്റ്‌ വീശി ചുണ്ടയിലോടുങ്ങി ജീവന്‍ ...!!

മൗനമേ ...

Image
മൗനമേ ... വഴിതെറ്റി വന്നൊരു വേനല്‍ മഴയിലെ വിരഹത്തിന്‍ മിഴി നീര്‍കണങ്ങളെ അറിയുന്നുവോയീ  നെഞ്ചകത്തില്‍ വിരിയും നൊമ്പരത്തി പൂക്കളെ നിങ്ങളെ തേടി വന്നടുക്കുന്നോരു വര്‍ണ്ണ ശലഭ ചിറകടിയില്‍ മധുനുകര്‍ന്നകന്നു  ഒന്നുമേ അറിയാതെ അലിയുന്നുവോ  അഴലിന്‍ ആഴങ്ങളില്‍  പട്ടുപോയോരു ഇതള്‍ ചുവട്ടില്‍ വളരുന്നൊരു തുടിപ്പനക്കങ്ങള്‍ കണ്ടുനില്‍ക്കുമ്പോള്‍ ഓര്‍ക്കുന്നു നിന്‍ സാമീപ്യത്തിന്‍ സുഗന്ധം എവിടെ തിരിഞ്ഞൊന്നു നോക്കിലും കാണ്മു നീയാണ് നീയാണ് എന്‍ മായാ പ്രപഞ്ചമേ..!! ഇനി എന്ത് ഞാന്‍ എന്ത് എഴുതിപ്പാടേണ്ടു നീയെന്‍ സംഗീതികളില്‍ നിറയുന്നുവല്ലോ മൗനമേ ...!! ജീ ആര്‍ കവിയൂര്‍ 9-8-2016 ചിത്രം കടപ്പാട് @Dimuth Perera

പൂത്തു

Image
പൂത്തു .......!! അവളൊരു മുത്തം നട്ടുപിടിപ്പിച്ചു അവന്‍ വെള്ളം നനച്ചു മൊട്ടു വിരിയിച്ചു വീണ്ടും പൂത്തു കായിച്ചു ചിലത് കാലത്തെ മറികടന്നു ചിലത് ആത്മാവിനെ തൊട്ടുണര്‍ത്തി വഴികടന്നു മലകയറി താഴ് വാരങ്ങള്‍ ഇറങ്ങി വഴുവഴുപ്പുകള്‍ മയക്കങ്ങള്‍ മനം പുരട്ടലുകള്‍ വളര്‍ച്ചകള്‍ തളര്‍ച്ചകള്‍ നാമ്പിട്ടു പച്ചവച്ചു പിച്ചവച്ചു വളര്‍ന്നത്‌  തൊടികളില്‍ പടര്‍ന്നു കാറ്റിന്റെ കൈകള്‍ തലോടി മഞ്ഞിന്റെ കുളിരില്‍ സ്വപ്നങ്ങള്‍ ചിറകുവച്ചു പറന്നു അപ്പുപ്പന്‍ താടിപോലെ ലാഘവ മാനസ്സനായി നോക്കെത്താദൂരത്തെക്കു സുഖ സുന്ദര കാഴ്ചകള്‍ മടങ്ങാനാവാതെ മുത്തം വളര്‍ന്നു വിരിഞ്ഞു കൊണ്ടേയിരുന്നു അവനും അവളുമറിയാതെ ഒന്നായി രണ്ടായി .......

എന്തിനായി

എന്തിനായി എന്തിനായി നാം വൈകിവന്ന മുകിലുകളായ് സന്ധ്യനേരം ചക്രവാളപ്പടിക്കലെത്തീ... പെയ്തു ഒഴിയാന്‍ നേരമായെങ്കിലും പൊയ്മുഖം കാട്ടി നടക്കുന്നു വെറുതെ വഴിയരികില്‍  കാണും ചൂണ്ടു പലകകളായി വഴങ്ങാത്ത വാക്കുകളെ കുറിച്ച് വാചാലരായി വിളക്കുകള്‍ വിഴുപ്പലക്കലുകള്‍ വിലങ്ങുകള്‍ വാതോരാതെ വിളമ്പുന്നു അവനവ വിശേഷങ്ങള്‍ സുഖ ദുഃഖ സംമിശ്രിതം അല്ലോ ഈ കൈവിട്ടു സാഹസം കാട്ടുന്ന ഞാണിന്മേല്‍ കളിയല്ലോ അവസാനം എത്തി ചേര്‍ന്ന് ജീവിതത്തിന്‍ തുരുത്തില്‍ അവസാനിക്കുമീ   സായന്തന വേളയിലായി നാം ..!!

കുറും കവിതകള്‍ 669

കുറും കവിതകള്‍ 669 അവളുടച്ചു തിരുമ്മിയ ചിരട്ടകള്‍ കാത്തു തേപ്പുപ്പെട്ടി ..!! നിഴലടുപ്പങ്ങള്‍ പ്രണയ പരാഗണം പ്രകൃതി നിയമം കാലം തീർത്ത അകലങ്ങൾ വേർപാടുകളുടെ ഓർമ്മയായ  ബന്ധങ്ങൾ ..!! കാറ്റുവന്നു കെടുത്തിയകന്നു തീനാളം കാത്തു കണ്ണടച്ച ചിരാതുകള്‍ ..!! ഒരു മഴത്തുള്ളിയുടെ  നൈമിഷിക പ്രണയം അലിഞ്ഞു  മൃദുല ദളത്തില്‍ ..!! ഓരോ തുള്ളിയും നിന്റെ ചുംബന മധുരം . നാണിച്ചു  കുളിരണിഞ്ഞു   ..!! വിരഹച്ചൂട്. കാറ്റിലകലുന്നു മഴ മേഘയാത്ര ..!! പതച്ച് ഒഴിക്കും ചായയുടെ രുചി . ക്ഷീണമകലുന്ന യാത്ര..!! പ്രതിബിംബത്തിലും മൗനം താനേ ചൊല്ലുന്നു . ബുദ്ധം ശരണം ഗച്ഛാമി ..!! നഗര പുകയുന്നു . ശ്വാസം കിട്ടാതെ ഗ്രാമീണം...!!

എന്റെ പുലമ്പലുകള്‍ - 55

എന്റെ പുലമ്പലുകള്‍ - 55 ഏഴുനിറമുള്ള സ്വപ്നങ്ങൾ  തിരഞ്ഞു നിനക്കായി കാവ്യാത്മകമാം സ്വപ്നങ്ങളെ തിരഞ്ഞു നിനക്കായ് ചിലതു രസാത്മകവും ചിലതു ദുഃഖ പൂരിതവും നിൻ കണ്ണുകളിൽ നിന്നും നിഴലാർന്ന ഓർമ്മകളായി വർണ്ണങ്ങൾ ഏറെ ഉള്ളൊരു സ്വപ്നങ്ങൾ തിരഞ്ഞു നിനക്കായ് ചെറിയ ചെറിയ ഓർമ്മകൾ ചേർത്തൊരു രാഗമാലികയായ് കഴിഞ്ഞു കൊഴിഞ്ഞു പോയൊരു കാര്യങ്ങൾ ചേർത്തിണക്കി ജന്മ ജന്മങ്ങളായി വഴികണ്ണൊരുക്കി നിനക്കായി നിനക്കായി മാത്രം  .. ഹൃദയത്തെ അടക്കി വച്ച് സന്തോഷം നടിക്കുന്നു നിനക്കായി വിരഹത്തിൻ നൊമ്പരങ്ങളെ  ഓർമ്മകളാല്‍ ഒരുക്കി നിനക്കായി പലവട്ടം എന്നെ ഉണര്‍ത്തി നീ എന്റെ കനവുകളില്‍ നിന്നും കുയിലായി പിണങ്ങിയകന്നു രാവുകളും ഉണര്‍ത്തി ആരോ പാടിയ പുല്ലാം കുഴല്‍ നാദം തെളിച്ചു ഞാന്‍ എന്‍ എണ്ണ വറ്റാത്ത കണ്ണിന്‍ ചിരാതുകളെ രാവില്‍ നിനക്കായി ഏഴുനിറമുള്ള സ്വപ്നങ്ങൾ  തിരഞ്ഞു കാവ്യാത്മക വര്‍ണ്ണങ്ങളാല്‍ നിനക്കായി

എന്റെ പുലമ്പലുകള്‍ - 54

എന്റെ പുലമ്പലുകള്‍ - 54 നീയാണ്  പ്രണയമെന്തെന്നു മനസ്സിലാക്കി തന്നത് നീയാണ് എന്നെ നിന്നിലേക്ക്‌ അടുപ്പിച്ചത് ചിലപ്പോള്‍ ചിരിപ്പിച്ചു മറ്റുചിലപ്പോള്‍ കരയിച്ചതും ജീവിതത്തിനെ കുറിച്ച് നീ തന്നെ പറഞ്ഞു തന്നതും നേരുട്ടുകാണുമ്പോള്‍ സന്തോഷവും അകലുമ്പോള്‍ ദുഃഖവും നിന്നില്‍ നിന്നാണ് എല്ലാം ഞാന്‍ ഏറെ പഠിച്ചത് ഒരു നിമിഷം പോലും നിന്‍ സാമീപ്യമില്ലാതെ ജീവിക്കവയ്യ ഞെട്ടറ്റ ഇലകളാല്‍ ഒരു  ആശ്രയവും നല്‍കാനാവില്ലല്ലോ എപ്പോള്‍ നീ എന്നില്‍ നിന്നുമാകലുന്നുവോ സഹിക്കുവാനാവില്ല . മുങ്ങിതാഴും പ്രണയ കടലില്‍ നീ എന്ന കരയോടു അടുക്കുന്നില്ലല്ലോ അവസാനം ഞാന്‍ അറിയുന്നു സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കാരങ്ങളല്ല പ്രണയത്തിനു ഒരു ആകാരവുമില്ല എല്ലാം സംഭവിക്കുന്നു എന്നാല്‍ എല്ലാം  തോന്നലുകള്‍ വാക്കുകളാല്‍ മധുരം വിളമ്പും അധരവ്യാപാരം ഇതൊക്കെ ആണെങ്കിലും വീണ്ടും വീണ്ടും മനസ്സ് പ്രണയാതുരമാകുന്നു .... .

അവള്‍ വരാതിരിക്കില്ല ..!!

 അവള്‍ വരാതിരിക്കില്ല ..!! ചുരത്തു നിലച്ചു അക്ഷര പൈമ്പാല്‍ ഒഴുകാതെയായി മനമൊരു കാലികള്‍ ഒഴിഞ്ഞ തോഴുത്തായി കവിതേ നിന്‍ അകിടിലില്ലേ എനിക്കായി ഒരിറ്റു പാല്‍ തരാന്‍ വാവ് കഴിഞ്ഞിട്ടും അമറല്‍ നിര്‍ത്താത്ത എന്നെ എന്തെ മച്ചിപയ്യായി മാറ്റിയോ?!! മൂളിയ കാറ്റില്‍ നിന്നും കടമെടുത്ത വരികളും പെയ്തു തിമൃത്ത മഴയുടെ പാട്ടും  അത് ഏറ്റു പാടും മണ്ഡൂകങ്ങള്‍ ഇപ്പോള്‍ കേള്‍ക്കാതെ ആയി അവരൊക്കെ മൗനം പേറിയൊ അതോ എന്റെ ബധിര വിലാപമോ ഇനി കാത്തിരിക്കാം നിന്‍ തീരത്ത്‌ വരും വരാതിരിക്കില്ല അക്ഷര  ചാകര ..

നിഴലടുപ്പങ്ങള്‍

Image
നിഴലടുപ്പങ്ങള്‍ മിണ്ടാതെ എന്തിനു പോയി മഞ്ജുള മനസ്സേ സഞ്ചിത ശക്തിയാം പ്രണയത്തിനെ നീ കണ്ടില്ലയോ നിഴല്‍ പോലെ പടരുന്ന ലഹരിയാം നിന്‍ മൊഴികള്‍ക്ക് എന്തെ മൗനമിത്ര വിരഹത്തിന്‍ ചൂരിനാലോ വിഷാദപകരും നോവിന്‍ പിടിയിലായി ഗല്‍ഗദം തുളുമ്പും നിന്‍ വാക്കുകള്‍ക്കു വിലയേറെ ഉണ്ടെന്നറിക എന്‍ കവിതക്കു കൂട്ടായി വന്നു വലംവച്ചു പോകുമ്പോള്‍ എന്നില്‍ ഉണരുന്ന ശക്തി നീ അറിയുന്നുവോ പരിരംഭണത്തിന്‍ പരിഭവത്തിലറിവു നിന്‍ പരാഗണ ചാരുത ശലഭ മാനസങ്ങള്‍ ഇമവെട്ടാതെ നോക്കി നില്‍പ്പു അഴകിന്റെ അലിവിന്‍ വര്‍ണ്ണങ്ങള്‍ നൃത്തം വെക്കുന്നു നയനാരാമം മോഹനം പാടുന്നു കാറ്റിന്‍ കയ്യാല്‍ മുളങ്കാടിന്‍ മധുര ഗീതികളാല്‍ മനം കുളിരുന്നു വരിക വരിക ഇനിയും മറക്കാതെ എന്‍ വാടികയില്‍ ..!!

നനവുകള്‍

നനവുകള്‍ നിന്‍ മിഴി തുമ്പിലെ ജലകണങ്ങള്‍ എന്നിലുണര്‍ത്തി അഴലിന്റെ ആഴങ്ങള്‍ തിരയടിച്ചുയരുന്ന കടലിന്റെ ലഹരി തീരത്തിന്‍ സിരകളില്‍ പടര്‍ന്നു കേറി കനവിന്റെ കൈപ്പിടിയിലമര്‍ന്നു ഞരങ്ങലുകളാല്‍ ഞെട്ടിയുണര്‍ന്നു വരണ്ടുണങ്ങി തേടി ദാഹജലം ഒപ്പം കൈകള്‍ പരതി സാമീപ്യം നിഴലുകള്‍ വീണ്ടും കൊത്തി വലിച്ചു നിശബ്ദത നിന്നെയും പുല്‍കി  നനവുകള്‍ ഏറി കുതിച്ചു തളര്‍ന്നു  നിശ്ചലം വഴുതി വീണു ഉറക്കത്തില്‍  ..!!

എന്റെ പുലമ്പലുകള്‍ 53

എന്റെ പുലമ്പലുകള്‍ 53 നീ അറിയുന്നില്ല ഞാന്‍ എന്‍ ചിന്താ പാളികളില്‍ നിന്നെ എന്റെ മൗന മുറങ്ങും താഴ് വാരങ്ങളില്‍ കഴിയുയെന്നു എന്റെ ധ്യാങ്ങളില്‍ ശബ്ദാനമാനമായി നീ നിറയുന്നു ഞാന്‍ ഒരു സ്വര്‍ണ്ണമോ വെള്ളിയോ അല്ല നീയെന്ന മഴയെ കാത്തുകഴിയും വെറും കരിയിലകള്‍ക്കിടയില്‍ കിടക്കും മണ്‍കട്ട ഉള്ളിലെ തേങ്ങലുമായി കഴിയാന്‍ വിധിക്കപ്പെട്ടവന്‍ എവിടെയൊക്കെ പോകുന്നു നിനക്കായി  ഇന്നും  തേടുന്നു നീ ഒരു പ്രഹേളിക തന്നെ ......!!

കുറും കവിതകള്‍ 668

കുറും കവിതകള്‍ 668 മായാ കാഴ്ചകള്‍ സ്വപ്ന രേതസ്സ് . പ്രഭാപൂരിത നിലാവ് ..!! നക്ഷത്ര തിളക്കങ്ങളും പുഞ്ചിരി നിലാവും മനസ്സിന് കണ്ണാടിയില്‍ ..!! കര്‍ക്കടക കഞ്ഞികുടിച്ചു ഉണരാനൊരുങ്ങുന്നു ഓണനിലാവ് ..!! പിന്‍നിലാവില്‍ പ്രണയത്തിന്‍ കടലിരമ്പം ..!! മരുഭൂവിന്‍ വിശപ്പ്‌ പ്രവാസിയുടെ ആശ്വാസം കുബ്ബുസ്‌ തഴുതിട്ട ചിന്തകള്‍ പഴുതുകള്‍ തേടി തുറന്നു പുലരി  താക്കോല്‍ ..!! പുണ്യപാപങ്ങളുടെ കൈകൊട്ടിവിളിക്കുമുന്നില്‍ പകച്ചു നില്‍ക്കുമൊരു  കുട്ടനാടന്‍ ..!! കടലലക്കു മുന്നില്‍ കണ്ണും നട്ടിരിക്കും ബാല്യത്തിന്‍ കൗതുകം ..!! പിതൃക്കളോടോപ്പം പുഴയും ഓര്‍മ്മയായി . മണലില്‍ തര്‍പ്പണം ..!! സന്ധ്യാ ദീപ പ്രഭയിൽ പുന്നമട കായലിനു തിരയിളക്കം കാറ്റിനു കുന്തിരിക്കത്തിന്‍ ഗന്ധം ..!! അനേകം മനസ്സുകള്‍ ഒരേ ധ്യാന നിറവില്‍. പിതൃക്കള്‍ക്ക് തര്‍പ്പണം ..!! ഓര്‍മ്മകള്‍ക്ക് കറുപ്പും വെളുപ്പും . കടമക്കുടിലൊരു സുപ്രഭാതം ..!! ഇന്നലെ കൈകൊട്ടി വിളിച്ചു ഇന്ന് ആട്ടിയകറ്റുന്നു. മനുഷ്യന്റെ മനസ്സു അപാരം  ..!!

നമോവാകം മലനാടെ

നമോവാകം മലനാടെ കുഞ്ഞോളം അലതല്ലും ചെറു തോടുകള്‍ വയല്‍ വരമ്പുകള്‍ കൈകാട്ടി വിളിക്കും ഓലപ്പീലികള്‍ പച്ച പിടിച്ചു കിടക്കുന്നു ഏതൊരു മലയാളി മനസ്സിലും പ്രവാസദുഖങ്ങളിലും കരകാണിക്കും മനസ്സില്‍ നിറഞ്ഞു നില്‍ക്കും  മാലേയ കുളിര്‍ കാറ്റ് ജീവിക്കാന്‍ കെല്‍പ്പു നല്‍കുമി കാഴ്ച വസന്തം പറഞ്ഞാല്‍ തീരുകയില്ല തികയുകയില്ല വരികളും വര്‍ണ്ണങ്ങളും മനോഹരമി കണ്‍ കാഴ്ച ഒരുക്കും മാമല നാടെ നിനക്കെന്റെ നമോവാകം ..!!

കേണു മനമിഴി ...

കേണു മനമിഴി ..!! എത്രയോ വസന്തത്തിന്‍ നെഞ്ചകം നീര്‍ കെട്ടിനില്‍ക്കും വിഷാദത്തിന്‍ മേഘങ്ങള്‍..... മഴ കാത്തു വേഴാമ്പലിന്‍ ദുഃഖം കണ്ടു പൂങ്കുയില്‍ പാട്ടിലും കേട്ടു ആ നൊമ്പര ഭാവം പൂവും വാടി നിന്നു പുണരുവാനാവാതെ ശലഭവും തുവലുകള്‍ കൊഴിഞ്ഞു മയിലുകളും ആട്ടം മറന്നു അരുവികള്‍ കളകളാരവം മറന്നു വറ്റി വരണ്ടു കരവിട്ടു ഒഴുകിയ പുഴ കടലില്‍ സ്വപ്നമായി മാറി മധുരമെല്ലാം ലവണ രസമാര്‍ന്നു ആവര്‍ത്തന ക്ഷീര ബലതീര്‍ക്കുന്നു മൂളി പറന്നു രക്ത ദാഹികളാം മശകങ്ങള്‍ കടല്‍ കഴുകന്‍ കണ്‍ കഴച്ചു ഇമ പൂട്ടി തളര്‍ന്നു  .. പിതൃഹൃദയം മോര്‍ത്തു തളര്‍ന്നു നിന്നു തീരത്തു തളരാതെ എങ്കിലും കവിഹൃദയം ആരും കാണാതെ മനസ്സിന്‍ മിഴിയാല്‍ കേണു കവിതയിലുടെ ...!!

എന്റെ പുലമ്പലുകള്‍ - 52.

എന്റെ പുലമ്പലുകള്‍ - 52. ഇപ്പോഴും ഉണങ്ങാത്ത മുറിവുകളുണ്ട് എൻ നെഞ്ചിൻ ആഴങ്ങളിൽ നിന്റെ ഓർമ്മകൾക്ക് ഇപ്പോഴും വസന്തത്തിന് പുതിയ ഉണർവ് ജീവിച്ചിരിക്കുന്നു നിന്റെ സാമീപ്യത്തിനായി ഇല്ലെങ്കിൽ ഏറെ നിമിഷമേറെ വേണ്ട എല്ലാം ഒടുക്കാനായി എന്നറിയുക  നിന്റെ ആഗ്രഹങ്ങളുടെ നിറവില്‍ ഒരു ആയുസ്സ് തന്നെ ഒടുക്കാനോരുങ്ങി മരണം വരും വന്നു ജീവിതത്തെ തന്നെ കൊണ്ടു പോകിലും എന്റെ ഇല്ലായിമ്മയിലും അവളുടെ കണ്ണുകള്‍ നനയാന്‍ അനുവദിക്കല്ലേ അത് എന്റെ ആത്മാവിനു പോലും പോറുക്കുവാനാകില്ല എന്നറിയുക മനസ്സിലാക്കുവാന്‍ കഴിഞ്ഞില്ലാര്‍ക്കുമേ എന്റെ ഹൃദയമിടിപ്പുകളെ അത് വെറുതെ ആണെന്ന് കരുതരുതേ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ് അവളെന്ന് മറക്കല്ലേ എത്രയോ കഷ്ടനഷ്ടങ്ങലുടെ വഴിത്താരകള്‍ താണ്ടി ഹൃദയത്തെ കല്ലിന്‍ സമാനമാക്കി മാറ്റി ഞാന്‍ സ്വന്തം വീട് എരിച്ചു പ്രകാശം കണ്ടപോലെയല്ലോ അറിയുക സുഹൃത്തുക്കളെ പ്രണയമെന്നത് ...!!

കര്‍ക്കിട വാവല്ലോയിന്നു

Image
കര്‍ക്കിട വാവല്ലോയിന്നു തോരാത്ത കണ്ണീര്‍ പോലെ പെയ്തു കൊണ്ടിരുന്നു മാനം മനം ഏകാഗ്രമായി നെഞ്ചുരുകി അഞ്ജലിബദ്ധമായി കൈകള്‍ മണ്‍ മറഞ്ഞു പോയവരെ ധ്യാനിച്ചു  നിന്നു കടല്‍ കരയില്‍  തിരകളും തള്ളി നീക്കി ഓര്‍മ്മകളെമെല്ലെ തഴുകി ഉണര്‍ത്തി എള്ളും  പൂവും  ചന്ദനവും ചേര്‍ന്നിലയില്‍  ഒരു ഉരുള ചോറിനായി വന്നു പോകും പിതൃക്കളുടെ ഉടല്‍ രൂപമെന്നോണം കാക്കവന്നു കൊത്തി തിന്നുവാന്‍ നനഞ്ഞ കൈ കൊട്ടി വിളിക്കുമ്പോള്‍ അകലത്തു നിന്നും നിറയും കണ്ണുകളുമായി കാഴ്ചകണ്ട്‌ നില്‍ക്കുമോ അവരൊക്കെ എങ്കില്‍ തര്‍പ്പണം അര്‍പ്പണം അര്‍പ്പിക്കാമിന്നു  കര്‍ക്കിടവാവല്ലോ 

സാമീപ്യ സുഖം ..!!

മധുരം പകര്‍ന്നു തരാം മലര്‍മെത്തയില്‍ പടരും നിലാകുളിര്‍ അമ്പിളിയെ അഴലാറ്റിത്തരു തെന്നലേ മിഴിചിമ്മി നില്‍ക്കും നക്ഷത്ര കൂടാരത്തിന്‍ ചുവട്ടില്‍ നിന്‍ അധരചഷകങ്ങളും ഉടലടുപ്പങ്ങളുടെ ലഹരിയില്‍ മയങ്ങും സ്വപ്നങ്ങളില്‍ ഊയലാടുമ്പൊളറിയാതെ സൂര്യകാന്തിയാല്‍ ഉണരുമ്പോള്‍ അറിയുന്നു നിന്‍ സാമീപ്യ സുഖം ..!!

എന്റെ പുലമ്പലുകള്‍ 51

എന്റെ  പുലമ്പലുകള്‍ 51 എന്റെ മൗനം  നിന്റെ വരവിനായി കാത്തിരിക്കുന്നു എൻ ശൂന്യത നിന്റെ ഓർമ്മകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു എന്നിൽ നിന്നും അകലെയാണെങ്കിലും നിൻ സാമീപ്യം  അറിയുന്നു , ഇതാവുമല്ലേ  പ്രണയത്തിന്‍ വിരോധാഭാസം ഒരു നിഗൂഢതയുമില്ല എന്റെ ജീവിതത്തിൽ കേവലം തീർക്കാനാവാത്ത ഒരു പ്രശനം മരണം മാത്രം നീയില്ലാത്തൊരു നികത്താനാവാത്ത നോവ്‌ ..!!

മാനമേ.......

മാനമേ നിന്റെ ദുഃഖങ്ങള്‍ നിനക്ക് നെഞ്ചത്തടിച്ചു ഇടി മിന്നലാല്‍ തുള്ളിയിടും വരക്കും എങ്ങലടിച്ചും കരഞ്ഞു തീര്‍ക്കാന്‍ ആവുന്നുവല്ലോ പണ്ട് എനിക്ക് എന്തിനും ഏതിനും  അലറികൂകി കരഞ്ഞു മയങ്ങുമായിരുന്നു  എന്നാലോയിന്നോ എനിക്ക് അതിനാവതില്ലല്ലോ മറ്റുള്ളവര്‍ കാണാതെ ഞാനെന്‍ മനസ്സില്‍ കരഞ്ഞു തീര്‍ക്കുകയല്ലേ , നീ എത്ര ഭാഗ്യം ചെയ്തവന്‍ ചിലപ്പോള്‍ നിനക്ക് സ്ഥലകാലങ്ങള്‍ മറക്കുന്നു നിന്നെ പഴിച്ചിട്ട് കാര്യമില്ല നിന്റെ ദുഃഖങ്ങള്‍ പലപ്പോഴും എനിക്ക് ഏറെ സന്തോഷം പകരാറുണ്ട്‌ നിന്റെ പതനവും ഒഴുക്കും കണ്ടു എന്റെ തൂലിക ചലിപ്പിക്കാനും പാടാനും ആവുന്നുവല്ലോ വേണ്ട നിര്‍ത്തേണ്ട നീ കരഞ്ഞു കൊണ്ടേ ഇരുന്നോളു ഞാന്‍ ഇരു കയ്യും നീട്ടി സന്താപങ്ങളെ സന്തോഷമാക്കട്ടെ ..!!