വേണു ഗാനം
വേണു ഗാനം കേള്‍ക്കുന്നു ഞാന്‍ നിന്നെയീ പൊള്ളയാം മുളം തണ്ടിലെ രാഗമായി അനുരാഗമായി മാറുന്നു ..... നിന്‍ ചുടു നിശ്വാസമെന്നിലാകെ പടരുന്നു സ്നേഹത്തിന്‍ ഭാവലയങ്ങളാല്‍ ആനന്ദ ലഹരി പറഞ്ഞറിയിക്കാനാവാത്തൊരു ആത്മഹര്‍ഷം . രാഗ വീചികളാല്‍ വര്‍ഷങ്ങള്‍ പെയ്യ് തൊഴിഞ്ഞു മണ്ണിന്‍ മാസ്മര ഗന്ധമാകെ അനുഭൂതിപകര്‍ന്നു എന്‍ നെഞ്ചിലാകെ പടര്‍ന്നു രോമഹര്‍ഷം . നിന്‍ പാട്ടുകേട്ട് നിശ്ചലമായി കാതോര്‍ത്തു കിളികുലജാലങ്ങളും പ്രകൃതിയും ഞാനും അലിഞ്ഞു ചേര്‍ന്നു സ്വര്‍ഗ്ഗാനുഭൂതിയില്‍