കുറും കവിതകള്‍ 453

കുറും കവിതകള്‍ 453

കളരി വിളക്കു തെളിഞ്ഞു
തൊഴു കൈയ്യോടെ
ശിക്ഷ്യഗണം...!!

മിടിക്കുന്നുണ്ട്‌
ഇടതു ചേര്‍ന്നു .
ലബ്‌ ടബ് ..!!

മഴമാറി
വെയില്‍ വന്നു .
ശലഭം പുല്‍ തുമ്പില്‍ ..!!

പുതുമഴയുടെ
ലഹരി മണക്കുന്നു
നനഞ്ഞ മണ്ണ്...

ചില്ലമേലിരുന്നൊരു
കുയില്‍ പാടി .
രാഗം ശോകം ..!!

മഞ്ഞു പെയ്യും
നീലാരാവു.
ഓര്‍മ്മകളാല്‍ നിദ്രാഭംഗം..!!

പേറ്റു വീണ
ഓരോ നിമിഷവും
മൃതിയിലേക്കു നടന്നടുക്കുന്നു ..!!

മാലയിട്ടു സ്വീകരിക്കുന്നു
ദേശാടനക്കിളികൾ .
സൂര്യോദയം..!!


ഉടുങ്ങാത്ത സങ്കടം
പെയ്യ്തു തീരാത്ത
രാമഴ വീണ്ടും വീണ്ടും ...

വരുന്നുണ്ട് കൊമ്പുകുലുക്കി
''കറുത്ത ചെട്ടിച്ചികള്‍''
മലയിറങ്ങി ചുരത്താന്‍ ..!!

''തകർന്ന മുരളി ''
കിട്ടാഞ്ഞ് ''രമണന്‍ ''
ചങ്കുനോവുമായി ..!!

''മണിവീണ'' മീട്ടി
''ചിലമ്പൊലി ''യുമായി.
''കവിയുടെ കാല്‍പ്പാടുകള്‍''.

Comments

Alita said…
കുറേ നാളെത്തി വായിക്കുന്നു... നന്നായിരിക്കുന്നു സാർ... ബൈജു

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “