കുറും കവിതകള്‍ 437

കുറും കവിതകള്‍ 437

നെല്ലിയാമ്പതിയില്‍
മനസ്സു തങ്ങി നിന്നു .
അരയന്നങ്ങള്‍ നീന്തി

നിലാവു പെയ്യുന്നു .
ഓര്‍മ്മകള്‍ക്ക്
വിരഹ നൊമ്പരം .

സുഖ ദുഃഖ തിരമാലകളെ
കടല്‍ തീരത്ത്‌ ഒതുക്കി .
ബാല്യങ്ങളെ ഉണര്‍ത്തി അതിജീവനം ..!!

കണ്ണാരം പൊത്തി
കുപ്പിവള ഉടച്ചതിന്നും .
ഓര്‍മ്മയില്‍ മധുരിക്കുന്നു ..

കുടമണി കിലുങ്ങി
ആരവമുയര്‍ന്നു .
മാരിയമ്മ കടാക്ഷിച്ചു

കൂകിയാലുമില്ലെങ്കിലും
കറികലത്തില്‍ ഏറാന്‍
ജനിച്ച ജന്മങ്ങള്‍ ......

പ്രഭാത മഞ്ഞ്
വിശപ്പിന്‍ കരങ്ങള്‍.
പിടക്കുന്ന മത്സ്യം ..

അസ്തമയങ്ങളില്‍
തേടുന്നു ജീവനം
പകല്‍ രാത്രിക്ക് വഴി മാറുന്നു

ചക്രവാളാകാശത്തിന്‍
തിരുനെറ്റിയിലൊരു
സിന്ദുര വട്ടപ്പൊട്ട്‌

വസന്ത രാവ്.
വേലിയെറ്റങ്ങളാല്‍
നിലാവു കരയോളമെത്തുന്നു

നക്ഷത്ര രാവുകള്‍
കഥകള്‍ നെയ്യുന്നു
നിലാവാനിന്‍ ഒളിയാല്‍ ..!!

പൂര്‍ണേന്ദു :
രാവിനെ സ്നേഹിക്കുന്നു
ഞാന്‍ നിന്നോളം .

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “