''നിലനില്‍ക്കട്ടെ ''

''നിലനില്‍ക്കട്ടെ ''


പകല്‍ ആഴുന്നു
രാതിയിലേക്ക്
രാത്രി ജന്മം
നൽകുന്നു പകലിനെ

മഴത്തുള്ളികൾ
ആവിര്‍ഭവിക്കുന്നു
മേഘങ്ങളിൽ നിന്നും

മേഘങ്ങൾ സമുദ്രത്താൽ
തടുത്തു കൂട്ടപ്പെടുന്നു
സമുദ്രം നദികളാലും നിറക്കപ്പെടുന്നു

ഈ കാലചക്രം
തിരിഞ്ഞു കൊണ്ടേയിരിക്കുന്നു
പിറവിയില്‍ നിന്നും മൃതിയിലെക്കും

ഒരു നാണയത്തിന്‍
മറുപുറങ്ങള്‍ പോലെ

എന്ത് നേടണം
എന്ത് പിന്‍ തുടരണം
എന്ത് ചോദിക്കണം

അങ്ങിനെ തന്നെ
ഇരിക്കട്ടെ എങ്ങിനെ നീ
നിലനില്‍ക്കുംപോലെ

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “