"ഇടവേള "'

"ഇടവേള "'



എന്റെ തുളുമ്പി നിന്ന കണ്ണുനീര്‍ തുള്ളികള്‍
പല കഥകളും ഒളിഞ്ഞിരുപ്പുണ്ട്
പറയാത്ത വാക്കുകള്‍
രഹസ്യങ്ങള്‍ ഏറെ
..
പൊതിഞ്ഞു കണ്ണുനീരുകളെ
ചിരിയുടെ പാളികള്‍ കൊണ്ട് തുടച്ചു
ഞാന്‍ അടുക്കി വച്ചു എന്‍ നൊമ്പരങ്ങളെ
വാക്കുകളുടെ ഇടയിലായി

ഗതിമാറ്റാനൊക്കാത്ത
കരിഞ്ഞുണങ്ങിയ പുല്‍മേടയിലുടെ
നടന്നു നീങ്ങി ജീവല്‍ സ്പന്ദനത്തോടെ
.
വലയില്‍ കുടുങ്ങി ഉഴറി
ഞാന്‍ എന്‍ എഴുത്തിലുടെ
വന്യമായ സമുദ്ര തീരത്തിലുടെ

എങ്കിലും ഞാന്‍ ഏകനായി നിസ്സഹായനായി
തേടി ഏറെ സുഹൃത്തുക്കളെ
ലവണരസം നിറഞ്ഞ കണ്ണുനീരാല്‍

എന്റെ ശ്വസമാണ്
 എന്റെ ഉത്തമ സഹായാത്രികള്‍
.എന്റെ മൗനവും
ഞാനുമാണ് എന്റെ ചങ്ങാതി

.ഇന്നിനും അവസാന-
 ശ്വാസത്തിനും മിടയില്‍
നിസ്സാരമായ കാര്യമാണ്
എന്റെ നിലനില്‍പ്പുകള്‍

ആരെയും പഴിചാരുന്നില്ല
ആരെയും ശപിക്കുന്നില്ല
ഞാന്‍ തിരഞ്ഞെടുക്കുന്നു
എന്റെ കുരിശിലേറ്റല്‍

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “