കുറും കവിതകള്‍ 438

കുറും കവിതകള്‍ 438

ഇലചാര്‍ത്തില്‍
പൊതിഞ്ഞു വസന്തം .
വഴിയൊരുങ്ങി നിനക്കായി

നിനക്കായി  തീര്‍ത്ത
കുടിലിന്‍ ചുറ്റും
വസന്തം പൂവിരിച്ചു

പൂചൂടി ഒരുങ്ങി
വസന്തം ശിശിരത്തിന്‍
ഇലപൊഴിക്കും കാലത്തിനായി

ഗ്രീഷ്മാകാശത്തിനു
താഴെ സ്വര്‍ണ്ണകതിരുകള്‍.  .
വിയര്‍പ്പൊഴുക്കി വലലന്‍

വസന്തത്തിന്‍ ഇടിമുഴക്കം
നീല കുറിഞ്ഞുപൂത്തു
അവന്‍ മാത്രം വന്നില്ല

സൂര്യനു ചുവട്ടില്‍
എത്രയോ ജീവനം.
അതില്‍ ഒന്ന് നമ്മളും


ചന്ദന ഗന്ധം നിറഞ്ഞു
കണ്ണടച്ചു കൈകൂപ്പി.
മുന്നില്‍ തൃക്കൈ വെണ്ണ


അതിരില്ലാ ഭൂമിയുടെ
അളവറ്റ ഭാഗ്യം
ഒടുങ്ങാത്ത പ്രണയം


അടുക്കളയിലമ്മയില്ല
തക്കം പാര്‍ത്തതാ
പൂച്ച കട്ടു തിന്നാന്‍ കയറി


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “