കുറും കവിതകള്‍ 427

കുറും കവിതകള്‍ 427

വാല്‍പ്പുഴു കരണ്ടു
ഓട്ടയായ ഓട്ടോ ഗ്രാഫില്‍
ഓര്‍മ്മകളുടെ ചിത്രം .


വസന്തത്തിന്‍ അവസാന ചുംബനം
നീല മഞ്ഞിന്‍ കണം കാന്‍വാസില്‍ വിഷാദാചിത്രം
ഏകാന്തമായി പതിച്ചു ഇലകളില്‍

ചിപ്പിയും ശംഖിലും
ചെറു അനക്കങ്ങള്‍
കരക്കണയുന്ന കടലിരംഭം

ദേവദാരുവിന്‍  ചില്ലകളില്‍
കൂമന്‍ കണ്ണുരുട്ടി മൂളി
ചന്ദ്രന്‍ മേഘങ്ങളില്‍ മറഞ്ഞു

നരച്ച പ്രഭാതം
ചക്രവാളമെല്ലാം മുഴങ്ങി
തവളകളുടെ കച്ചേരി

നിറക്കുന്നില്ല
നമ്മുടെ മൗനം .
ചീവിടുകള്‍

നാഗതാളിയുടെ
പ്രഭാത തണല്‍.
കാടപക്ഷിയുടെ ത്വരിതഗമനം.

വിരഹ രാത്രിക്ക്
കൂട്ടിനായി തലയിണ .
ഉണരാതെ പകലുറക്കം .

കണ്ണുകളില്‍ നോവ്‌
ചെന്നി കുത്തിന്‍ വേലിയേറ്റം
അക്ഷരങ്ങള്‍ക്ക് മങ്ങല്‍

ഉള്‍ ഭയത്തോടെ
പരതി നടന്നു കണ്ണുകള്‍
മുഖ പുസ്തകത്തിലെ സന്ദേശം 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “