കുറും കവിതകള്‍ 435

കുറും കവിതകള്‍ 435

നൊമ്പരങ്ങളുടെ
നിറകൂട്ടാണ്
എന്റെ കവിത

മൗനം എന്നിലേക്ക്‌
തുഴഞ്ഞു അടുത്തിരുന്നെങ്കില്‍
അസ്വസ്ഥത നിറക്കുന്നു കവിത

കടവത്തെ തോണി
കാത്തിരുന്നു മഴനൂലും
ഒപ്പം അവളുടെ ഉണ്ട കണ്ണുകളും

ഓര്‍മ്മകളുറങ്ങും
നാട്ടുവഴിയില്‍
ചീവിടുകള്‍ മൗനമുടച്ചു .

ഓലഞാലികള്‍
കൂടുകുട്ടുമെന്‍ നാട് .
ഒന്നങ്ങു പോയാലോ ..!!

മലയും ആകാശവും .
കണ്ണുകള്‍ കൂട്ടി മുട്ടി
പ്രണയാതുര നിമിഷങ്ങള്‍ ..!!

മഞ്ഞിന്‍ ചുംബനം
മലകള്‍ക്കു കുളിര്
കാറ്റില്‍ തേയില ഗന്ധം

മൗനമുടച്ചു
ഓളം തള്ളി .
ഒരു ജല യാത്ര

കുയില്‍ മൗനമുടച്ചു
കാടിന്‍ ഹൃദയ ഭംഗി .
കാറ്റു ഷൂളം കുത്തി

ഏകാന്തതയില്‍
ചിറകു വിരിച്ചു .
വിരല്‍ തുമ്പില്‍ കവിത !!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “