കുറും കവിതകള്‍ 428



ഇളം ചുവപ്പ്‌
സായംസന്ധ്യ
മണം പരത്തി കരിങ്ങാലിപൂ

തളിരുകളില്ലാത്ത മരം
കഴിഞ്ഞ വര്‍ഷത്തെ
ഒരു ഒഴിഞ്ഞ കിളിക്കുട്

ആംഗലേയ പാഠങ്ങള്‍
മണ്ണിന്‍ സ്വദുമായി
കുറെ മുള്ളങ്കിക്കിഴങ്ങ്

ഗ്രീഷ്മ നിലാവിൽ
മുടികൾ നരച്ചുവോ
ക്രുരമാം ദർപ്പണ കാഴ്ച

സ്വപ്നങ്ങളെ  
താലോലമാട്ടി  കടന്നകന്നു.  
വിരഹാർദമായ ദിനങ്ങൾ

കുറും കവിതകള്‍ 428

അവളുടെ കണ്ണുകളിൽ
പ്രലോഭനത്തിൻ തിറയാട്ടം
ഉറഞ്ഞു  തുള്ളി തീപന്തം

സന്ധ്യാംബരത്തിനൊപ്പം
കാറ്റും കൊണ്ട് വിയര്‍പ്പാറ്റി
വീടണയാ നോരുങ്ങുന്നു കറ്റയുമായിയവള്‍

മുകിലിന്‍ കുടിയില്‍
റാന്തലിന്‍ തിരിതാഴ്ത്തി.
അമ്പിളിയെ ഉണര്‍ത്തി മടങ്ങുന്നു രവി

താഴ്ന്നു പറന്നു
അമ്പിളിപ്പഴം കൊത്താന്‍
നീലാകാശത്തൊരു  ജിവിത കാഴ്ച

ചിറകുവിടര്‍ത്തി
കൂടണയാനായി പറന്നു
അമ്പിളിയുദിച്ചമാനം

ചുണ്ടുവിരലില്‍
കറുത്ത നിണമിറ്റിച്ചു
കാത്തിരിക്കുന്നു ജയപരാജയങ്ങള്‍

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “