കുറും കവിതകള്‍ 441

കുറും കവിതകള്‍ 441

തെമ്മാടി കുഴിയില്‍
നിന്നും ഒരു വെള്ള പനിനീര്‍ പൂ  .
തണുത്ത കാറ്റു വീശി !!

വള്ളികുടിലില്‍
വെള്ളപ്രാവുകള്‍ കുറുകി
പ്രണയം അലതല്ലി

കണ്ണുകള്‍ പരതി
കലണ്ടറിലെ ചുവന്ന
അക്കങ്ങള്‍

മുകളിലേക്ക് നോക്കി
പഴയ സുഹൃത്തുക്കള്‍ :
തുരുമ്പിച്ച തപാല്‍പ്പെട്ടി

വിഹാരങ്ങളില്‍
ഉറങ്ങുന്നു നിത്യം.
ബുദ്ധമൗനം ..

ഇല പൊഴിയുന്നു
മൗനം നീളുന്നു.
ധ്യാനനിമഗ്നം..!!

ആലിലയിലുറങ്ങി
ഉണരുന്നതു കണ്ടു
വന്നണയുന്ന കാറ്റ് നിത്യം ..!!

റോസാപുഷ്പം
നെഞ്ചില്‍ ചൂടി പുഞ്ചിരി .
കല്ലിനും ഉണ്ട് കഥപറയാന്‍ ..

മഴമേഘങ്ങള്‍
ആഞ്ഞു പതിച്ചു.
തരളദ്യുതി നിന്‍ ചുണ്ടുകളില്‍....

നിന്‍ ഓര്‍മ്മകള്‍
ഇന്നും ജീവിക്കുന്നു
അമ്മുമ്മകഥകള്‍

പാട്ട് പാടുന്നതിനിടയില്‍
വെള്ളം കൊത്തികുടിക്കുന്നു
പൊന്തന്‍മടയില്‍ കരീലകുരുവി.

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ